കേച്ചേരി – അക്കിക്കാവ് ബൈപാസ് 32.66 കോടി രൂപയുടെ ഭരണാനുമതി

തൃശ്ശൂർ : കേച്ചേരി – അക്കിക്കാവ് ബൈപാസ് പുനരുദ്ധാരണത്തിനായി 32.66 കോടി രൂപയുടെ പദ്ധതിയ്ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അന്തിമ അനുമതി നല്‍കി. ബൈപാസ് പുനരുദ്ധാരണം പൂര്‍ത്തിയാകുന്നതോടെ കുന്നംകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹരിരമാകും. 9.88 കി.മി നീളമുള്ള നിര്‍ദ്ദിഷ്ട റോഡ് 12 മീറ്റര്‍ വീതിയിലാണ് നിര്‍മ്മിക്കുക. റോഡിന്റെ ഇരു ഭാഗത്തും ഡ്രൈനേജ് സംവിധാനവും കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക നടപ്പാതയും ഉണ്ടാകും. ‘ജിയോ ടെക്സ്റ്റൈല്‍ – ജിയോ സെല്‍’ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കന്ന കേരളത്തിലെ ആദ്യ റോഡെന്ന പ്രത്യേകതകൂടിയുണ്ട് ഈ ബൈപാസിന്. ദിശാ സൂചകങ്ങളും, രാത്രി കാഴ്ചയിലും യാത്രികര്‍ക്ക് സഹായകമാകുന്ന റിഫ്ലക്ടര്‍ ട്രാഫിക്ക് ലൈറ്റുകളും ഇതിനോടൊപ്പം സ്ഥാപിക്കും. കുന്നംകുളം നഗര വികസനനത്തിനായി സമര്‍പ്പിച്ച 100 കോടി രൂപയുടേയും പുതിയ റിംഗ് റോഡ് നിര്‍മ്മാണത്തിനായുള്ള 82 കോടി രൂപയുടേയും വിശദ പദ്ധതിരേഖ കിഫ്ബിയുടെ പരിഗണനയിലാണ്. അടുത്ത കിഫ്ബി ഡയറക്ടര്‍ ബോഡ് യോഗം ഇതിന് അന്തിമ അുമതി നല്‍കുമെന്ന് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എം. എബ്രഹാമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s