ഒന്നരലക്ഷം പേർ പങ്കെടുക്കുന്ന ഭരണഘടന സംരക്ഷണ വലയം ജനുവരി 25ന് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ

തൃശ്ശൂർ: രാജ്യത്തെ ജനതയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ഭരണഘടനാ തത്വങ്ങൾ ലംഘിക്കുകയും ചെയ്യുന്ന മോഡി ഗവൺമെന്റിന്റെ നടപടികൾക്കെതിരെ ജനുവരി 25ന് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഭരണഘടന സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ വലയം വിജയിപ്പിക്കുന്നതിന് വിവിധ മത സംഘടനകളുടെയും സാമൂഹിക സംഘടനകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഭരണഘടനാ സംരക്ഷണ സമിതി ജില്ലാ വർക്കിങ് ചെയർമാൻ സി എ മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീൻകുട്ടി മുസ്‌ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളായ
നാസർ ഫൈസി തിരുവത്ര,പി എസ് കെ മൊയ്തു ബാഖവി മാടവന,കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ്
സയ്യിദ് ഫസൽ തങ്ങൾ,ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രതിനിധി മുനീർ വരന്തരപ്പിള്ളി,എസ് വൈ എസ് ജില്ലാ പ്രസിഡന്‍റ് പി എച്ച് സിറാജുദ്ദീന്‍ സഖാഫി,എസ് എം എ ജില്ലാ പ്രസിഡന്‍റ് പാലപ്പിള്ളി മുഹ്യദ്ദീന്‍ക്കുട്ടി മുസ്ലിയാര്‍,എസ് എസ് എഫ് ജില്ലാ ജന:സെക്രട്ടറി ആര്‍ എ നൗഷാദ്,കെ എന്‍ എം ജില്ലാ പ്രതിനിധി പി കെ മുഹമ്മദ്,മര്‍ക്കസ് ദഅവാ പ്രതിനിധി കെ അബ്ദുസ്സലാം മാസ്റ്റർ,എം എസ് എസ് ജില്ലാ പ്രതിനിധി അബ്ദുറഹ്മാൻ,എം ഇ എസ് പ്രതിനിധി റഷീദ് ആതിര,വെൽഫെയർ പാർട്ടി പ്രതിനിധി ഹംസ എളനാട്,പിഎം അമീർ എന്നിവര്‍ സംസാരിച്ചു.ജനറൽ കൺവീനർ സി എച്ച് റഷീദ് സ്വാഗതവും ജഅഫർ ചേലക്കര നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s