എസ് വൈ എസ് റോഡ് മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം

ചേലക്കര :പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ഫെബ്രുവരി ഒന്നിന് തൃശൂരില്‍ നടത്തുന്ന ജില്ലാ യുവജന റാലിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റോഡ് മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം.രാമ ജന്മ ഭൂമി,കശ്മീര്‍ വിഭജനം,എന്‍ ആര്‍ സി,ഏക സിവില്‍കോഡ് തുടങ്ങിയ വര്‍ഗ്ഗീയ അജണ്ടകള്‍ ചര്‍ച്ചയാക്കി രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക, ക്രമ സമാധാന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഗൂഢശ്രമങ്ങളെ തുറന്ന് കാട്ടിയാണ് എസ് വൈ എസ് റോഡ് മാര്‍ച്ച് പ്രയാണം നടത്തുന്നത്. സയ്യിദ് മുഹമ്മദ് ബുഖാരി ചുങ്കത്തറ തങ്ങളുടെ നേതൃത്വത്തിൽ കളിയാറോഡ് മഖാം സിയാറത്തോടെ പ്രയാണത്തിന് ആരംഭം കുറിച്ചു. കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി എം എസ് മുഹമ്മദ് ഹാജി ജാഥാ ക്യാപ്റ്റൻ പി എച്ച് സിറാജുദ്ധീൻ സഖാഫിക്ക് പതാക കൈമാറി. മേപ്പാടം സെന്‍ററില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ബഷീര്‍ അശ്റഫി ചേര്‍പ്പ്,അഡ്വ ബദറുദ്ദീന്‍ കാട്ടൂര്‍,ഷെരീഫ് പാലപ്പിള്ളി,അബ്ദുല്‍ വഹാബ് സഅദി വരവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.പ്രഥമ സ്വീകരണ കേന്ദ്രമായ ചേലക്കരയില്‍ നടന്ന സ്വീകരണ ചടങ്ങ് സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.കേരള മുസ്ലീം ജമാഅത്ത് ചേലക്കര സോണ്‍ പ്രസിഡന്‍റ് എ പി പൂക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ വേണുഗോപാല മേനോന്‍,ചേലക്കര പഞ്ചായത്ത് പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ റോഡ് മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.ചെറുതുരുത്തി ഷൗക്കത്തലി സഖാഫി ആമുഖ പ്രഭാഷണം നടത്തി.ജാഥാ ക്യാപ്റ്റന്‍ പി എച്ച് സിറാജുദ്ദീന്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തി.എ എ ജഅഫര്‍,കാസിം മുസ്ലിയാര്‍ പങ്ങാരപ്പിള്ളി,ഷമീര്‍ എറിയാട്,നൗഷാദ് മൂന്നുപീടിക എന്നിവര്‍ സംസാരിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s