എസ് വൈ എസ് ജില്ലാ റോഡ് മാര്‍ച്ചിന് ചാവക്കാട് സ്വീകരണം

ചാവക്കാട് :പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ഫെബ്രുവരി ഒന്നിന് തൃശൂരില്‍ നടത്തുന്ന ജില്ലാ യുവജന റാലിയുടെ ഭാഗമായി സംഘടിപ്പിച്ച റോഡ് മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം.രാമ ജന്മ ഭൂമി,കശ്മീര്‍ വിഭജനം,എന്‍ ആര്‍ സി,ഏക സിവില്‍കോഡ് തുടങ്ങി വര്‍ഗ്ഗീയ അജണ്ടകള്‍ ചര്‍ച്ചയാക്കി രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക, ക്രമ സമാധാന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഗൂഢശ്രമങ്ങളെ തുറന്ന് കാട്ടിയാണ് എസ് വൈ എസ് റോഡ് മാര്‍ച്ച് പ്രയാണം നടത്തുന്നത്.മണത്തലയില്‍ നിന്നാരംഭിച്ച പ്രകടനം ചാവക്കാട് വസന്തം കോര്‍ണറില്‍ സമാപിച്ചു.സയ്യിദ് ഹൈദ്രോസ് തങ്ങള്‍ വട്ടേക്കാട് പ്രാര്‍ത്ഥന നിര്‍വ്വഹിച്ച റോഡ് മാര്‍ച്ചിന്‍റെ ആദ്യ ദിനത്തിലെ സമാപന സമ്മേളനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുഷ്ത്താഖ് അലി ഉദ്ഘാടനം ചെയ്തു.കേരള മുസ്ലീം ജമാഅത്ത് ചാവക്കാട് സോണ്‍ പ്രസിഡന്‍റ് ഇസ്ഹാഖ് ഫൈസി ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു.ശമീര്‍ സഖാഫി അന്തിക്കാട് ആമുഖ ഭാഷണം നടത്തി.ഹുസൈന്‍ ഫാളിലി എറിയാട് പ്രമേയ പ്രഭാഷണം നടത്തി.ജാഥാ ക്യാപ്റ്റന്‍ പി എച്ച് സിറാജുദ്ദീന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.കെ കെ മുഹമ്മദ് മുസ്ലിയാര്‍,ആര്‍ വി എം ബഷീര്‍ മൗലവി,അഷ്റഫ് സഖാഫി പാലയൂര്‍,എ എ ജഅഫര്‍ എന്നിവര്‍ സംസാരിച്ചു.നിഷാര്‍ മേച്ചേരിപ്പടി സ്വാഗതവും മുഈനുദ്ദീന്‍ പണ്ടാറക്കാട് നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s