എസ് വൈ എസ് ജില്ലാ യുവജന റാലി : റോഡ് മാര്‍ച്ചിന് സ്വീകരണം നൽകി

വടക്കാഞ്ചേരി : പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ 2020 ഫെബ്രുവരി ഒന്നിന് തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ജില്ലാ യുവജന റാലിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി നടത്തുന്ന ജില്ലാ റോഡ് മാര്‍ച്ചിന് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണം പ്രൗഢമായി. വടക്കാഞ്ചേരി ടൗണിൽ നടന്ന സ്വീകരണ യോഗം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബസന്ത് ലാൽ ഉൽഘാടനം ചെയ്തു. കേരള മുസ്ലീം ജമാഅത്ത് വടക്കാഞ്ചേരി സോൺ സംഘടനാ കാര്യ സെക്രട്ടറി കെ എ അലി അശ്റഫി അദ്ധ്യക്ഷത വഹിച്ചു. സോൺ സാന്ത്വനം സെക്രട്ടറി മജീദ് ബാഖവി ആമുഖ പ്രഭാഷണം നടത്തി. എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടിയേറ്റംഗം കെ ബി ബഷീർ മുസ്ലിയാർ പ്രമേയ പ്രഭാഷണം നടത്തി.ജാഥാ ക്യാപ്റ്റന്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പി എച്ച് സിറാജുദ്ദീന്‍ സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി എ എ ജഅഫർ, ഫിനാൻസ് സെക്രട്ടറി നൗഷാദ് മൂന്ന് പിടിക എന്നിവര്‍ പ്രസംഗിച്ചു.എസ് വൈ എസ് ജില്ലാ നേതാക്കളായ ഷമീർ എറിയാട് ,ബദറുദ്ധീൻ അഹമ്മദ് കാട്ടൂർ ,ഷരീഫ് പാലപ്പിള്ളി ,ബഷീർ അശ്റഫി ചേർപ്പ് ,സോൺ പ്രസിഡണ്ട് ശൗക്കത്തലി സഖാഫി ,ജനറൽ സെക്രട്ടറി ലതീഫ് സഖാഫി ,ഫിനാൻസ് സെക്രട്ടറി സുധീർ സഖാഫി ,റിയാസ് വാക്കാഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഉള്‍പ്പെടെ നാല്‍പത് സ്ഥിരാംഗങ്ങളും സര്‍ക്കിള്‍ ടീം ഒലീവ് അംഗങ്ങളും റോഡ് മാർച്ചിൽ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s