എസ് വൈ എസ് ജില്ലാ യുവജന റാലി : റോഡ് മാര്‍ച്ചിന് കുന്നംകുളത്ത് സ്വീകരണം

കുന്നംകുളം : പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ 2020 ഫെബ്രുവരി ഒന്നിന് തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ജില്ലാ യുവജന റാലിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി നടത്തുന്ന ജില്ലാ റോഡ് മാര്‍ച്ചിന് എസ് വൈ എസ് കുന്നംകുളം സോണ്‍ നൽകിയ സ്വീകരണം പ്രൗഢമായി. കുന്നംകുളം ടൗണിൽ നടന്ന സ്വീകരണ യോഗം ഷെമീർ സഖാഫി അന്തിക്കാട് ഉൽഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം അബ്ദുൽ ലത്തീഫ് നിസാമി അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റന്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പി എച്ച് സിറാജുദ്ദീന്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ എ ജഅഫർ, ഫിനാൻസ് സെക്രട്ടറി നൗഷാദ് മൂന്ന് പിടിക,അബ്ദുൽ അസീസ് നിസാമി വരവൂര്‍,കബീര്‍ സഖാഫി അണ്ടത്തോട് എന്നിവര്‍ പ്രസംഗിച്ചു.എസ് വൈ എസ് ജില്ലാ നേതാക്കളായ ഷമീർ എറിയാട് ,ബദറുദ്ധീൻ അഹമ്മദ് കാട്ടൂർ ,ഷരീഫ് പാലപ്പിള്ളി ,ബഷീർ അശ്റഫി ചേർപ്പ് , നിസാർ മാസ്റ്റർ, മുഹ് യിദ്ദീൻ കേച്ചേരി, അബ്ബാസ് ചിറമനേങ്ങാട് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഉള്‍പ്പെടെ നാല്‍പത് സ്ഥിരാംഗങ്ങളും സര്‍ക്കിള്‍ ടീം ഒലീവ് അംഗങ്ങളും റോഡ് മാർച്ചിൽ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s