എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ്  തൃശ്ശൂരിന്

എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ് ഇനി തൃശ്ശൂരിന് സ്വന്തം. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകൾക്കും ഗുണനിലവാര മേന്മയുടെ അന്താരാഷ്ട്ര സൂചികയായ ഐ എസ് ഒ – 9001 : 2015 സർട്ടിഫിക്കേഷൻ കിട്ടിക്കഴിഞ്ഞു. ഈ അഭിമാന നേട്ടത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നാളെ തൃശൂർ ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും…

തൃശ്ശൂര്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും സമ്പൂർണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി മികച്ച സേവനങ്ങൾ നൽകുക, വികസന പദ്ധതികൾ സുതാര്യവും തൃപ്തികരവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, പഞ്ചായത്തുകളുടെ പുരോഗതി ഉറപ്പുവരുത്തുക, ഗുണമേന്മാ ലക്ഷ്യങ്ങൾ പരിശോധിക്കുക, പഞ്ചായത്തുകളെ ജനസൗഹൃദമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഈ നേട്ടം കൈവരിച്ചത്.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം എന്ന നേട്ടവും ആദ്യം കൈവരിച്ചതും തൃശൂർ ജില്ലയായിരുന്നു. മികച്ച സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ക്രമീകരിച്ചിട്ടുള്ള ഫ്രണ്ട് ഓഫീസ് സംവിധാനത്തിലൂടെ പൊതുജനസഹായം, സംശയനിവാരണം എന്നിവയ്ക്ക് ഹെൽപ് ഡെസ്‌ക്, ഫ്രണ്ട് ഓഫീസ് കിയോസ്‌ക് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഇരിപ്പിട സൗകര്യം, ശീതീകരിച്ച മുറികൾ, കുടിവെള്ളം, ടി വി സംവിധാനങ്ങളും ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഐ എസ് ഒ നിലാവരത്തിലെത്തിയത്….

ആദ്യഘട്ടത്തിൽ 21, രണ്ടാം ഘട്ടത്തിൽ 65 എന്നിങ്ങനെയാണ് പഞ്ചായത്തുകൾ നേട്ടത്തിലെത്തിയത്.
പഴയകാല രേഖകൾ തരം തിരിച്ച് ക്രമപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള റെക്കോഡ് റൂം എല്ലാ ഗ്രാമപഞ്ചായത്തിലുമുണ്ട്. നിമിഷങ്ങൾക്കുള്ളിൽ ഇതിൽ നിന്ന് ആവശ്യമുള്ള രേഖകൾ കണ്ടെത്താമെന്നതാണ് പ്രത്യേകത. കൂടാതെ എല്ലായിടത്തും വിവിധ സേവനങ്ങൾ കമ്പ്യൂട്ടർവത്ക്കരിച്ചിട്ടുണ്ട്. tax.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വസ്തുനികുതി അടക്കാനുള്ള സംവിധാനവുമുണ്ട്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ, ജനന – മരണ വിവാഹ സർട്ടിഫിക്കറ്റുകൾ മുതലായ ഓൺലൈൻ സർട്ടിഫിക്കറ്റുകളും പഞ്ചായത്തുകളിൽ വ്യാപകമാക്കിയിട്ടുണ്ട്.
ഇ-ഗവേണൻസിന്റെ ഭാഗമായി സാമൂഹ്യസുരക്ഷാ പെൻഷൻ, കെട്ടിട നിർമാണ പെർമിറ്റ്, വികസന പദ്ധതികൾ തയ്യാറാക്കൽ, ഭരണസമിതി യോഗങ്ങളുടെ മിനിറ്റ്സ് രേഖപ്പെടുത്തൽ, അക്കൗണ്ട്സ്, ജീവനക്കാര്യം എന്നിവയും കമ്പ്യൂട്ടർവത്ക്കരിച്ചു. പഞ്ചായത്തുകളിൽ നൽകിയ അപേക്ഷകളുടെ സ്ഥിതിവിവരങ്ങൾ ജനങ്ങൾക്കറിയാനായി എസ് എം എസ് സംവിധാനവും പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഹരിതചട്ടം പാലിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s