ജനുവരി 26 മനുഷ്യ മഹാശൃംഖലയുടെ, എൽഡിഎഫ് തൃശ്ശൂർ ജില്ലാ വടക്കൻ മേഖല പ്രചരണ ജാഥയ്ക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം

ജനുവരി 26 മനുഷ്യ മഹാശൃംഖലയുടെ, എൽഡിഎഫ് തൃശ്ശൂർ ജില്ലാ വടക്കൻ മേഖല പ്രചരണ ജാഥയ്ക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്, ജാഥാ വൈസ് ക്യാപ്റ്റൻ എ വി വല്ലഭൻ, ജാഥാ മാനേജർ പി ടി അഷ്റഫ് എന്നിവർ സംസാരിച്ചു. സ്വീകരണ പൊതുയോഗത്തിൽ സിപിഐ നേതാവ് എം എ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ നേതാവ് പി ബാലചന്ദ്രൻ ജാഥയുടെ ഉദ്ദേശലക്ഷങ്ങൾ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. വർഗ്ഗ ബഹുജന സംഘടനകളും  എൽഡിഎഫ് ഘടകകക്ഷി നേതാക്കളും ജാഥാ ക്യാപ്റ്റന് ഹാരമണിയിച്ച് സ്വീകരണം നൽകി. സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് ജാഥാ ക്യാപ്റ്റൻ എം എം വർഗ്ഗീസ് സംസാരിച്ചു. എൻ കെ പ്രമോദ് കുമാർ പൊതുയോഗത്തിന് സ്വാഗതം പറഞ്ഞു. എൽഡിഎഫ് വടക്കാഞ്ചേരി നിയോജകമണ്ഡലംഘടകകക്ഷി നേതാക്കളായ സേവ്യർ ചിറ്റിലപ്പിള്ളി, പി എൻ സുരേന്ദ്രൻ, എ എ ചന്ദ്രൻ, വി സി ജോസഫ് മാസ്റ്റർ, ബിജു ആട്ടോർ, ഉദയൻ കളരിക്കൽ, ഉത്തമൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s