സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രലോകത്തെ വിസ്മയ പ്രദർശനം ഒരുക്കി ഐഎസ്ആർഒ ദ്വിദിന എക്സിബിഷൻ വിദ്യ എൻജിനീയറിംഗ് കോളേജിൽ തുടരുന്നു

വേലൂർ : വിക്രം സാരാഭായിയുടെ നൂറാം ജന്മ വാർഷികത്തോട് അനുബന്ധിച്ചു സ്കൂൾ വിദ്യാർത്ഥികൾക്ക് തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ ഐഎസ്ആർഒ ഒരുക്കിയ പ്രദർശനം കുട്ടികൾക്ക് ശാസ്ത്ര അവബോധം നേടികൊടുത്തു ,വിവിധ ഇനം റോക്കറ്റുകളുടെ മോഡലുകളും അവയുടെ പ്രവർത്തന തത്വങ്ങളും ജലറോക്കറ്റ് വിക്ഷേപണവും സ്കൂൾ വിദ്യാർത്ഥികൾക്കായി ഐഎസ്ആർഒ ഒരുക്കിയിരുന്നു .

പ്രദർശനം കാണാൻ വിഎസ്എസ്എസി വെബ്‌സൈറ്റിൽ ഒരുക്കിയ രജിസ്‌ട്രേഷൻ ആദ്യദിനത്തിൽ തന്നെ തീർന്നിരുന്നു .ഇത് കൂടാതെ സ്പോട്ട് റെജിസ്ട്രേഷൻ കോളേജിൽ ഒരുക്കിയിട്ടുണ്ട് .രണ്ടാം ദിനമായ ഇന്ന് അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം ,ക്വിസ് മത്സരം ,ഇംഗ്ലീഷ് മലയാളം പ്രസംഗ മത്സരം എന്നിവ ഒരുക്കിയിട്ടുണ്ട് .പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ഐഎസ്ആർഒ നൽകുന്നുണ്ട് .വൈകീട്ട് നാലിന് ശേഷം പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ അവസരം ഒരുക്കിയിട്ടുണ്ട് .പ്രദർശനത്തിന്റെ ഉദ്‌ഘാടനം വിഎസ്എസ് സി ഡെപ്യൂട്ടി ഡയറക്ടർ ടി വി ഹരിദാസ് നിർവഹിച്ചു .ചടങ്ങിൽ വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പാൾ ഡോ സി ബി സജി ,വിഎസ്എസ് സി ഡിവിഷൻ ഹെഡ് ബേബി സെബാസ്റ്റ്യൻ ,ഷിജോ സേവ്യർ എന്നിവർ പ്രസംഗിച്ചു .വിക്രം സാരാഭായിയുടെ അനുസ്മര പ്രഭാഷണത്തിൽ വിഎസ്എസ് സി യുടെ ആദ്യകാല ചരിത്രത്തെ പറ്റിയും പ്രധാന വിക്ഷേപണങ്ങളെ പറ്റിയും ഇനി ഭാവിയിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളെ കുറിച്ചും ശ്രീ ടി വി ഹരിദാസ് വിശദീകരിച്ചു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s