പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവം ഇറ്റ്‌ഫോക്കിന് തൃശൂർ കേരള സംഗീത നാടക അക്കാദമിയിൽ തുടക്കം.

സമകാലിക ലോക നാടക വേദിയുടെ സ്പന്ദനങ്ങൾ തൊട്ടറിയുന്ന പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവം ഇറ്റ്‌ഫോക്കിന് തൃശൂർ കേരള സംഗീത നാടക അക്കാദമിയിൽ തുടക്കമായി. അക്കാദമി അങ്കണത്തിൽ സാംസ്‌ക്കാരിക മന്ത്രി എ. കെ ബാലൻ രാജ്യാന്തര നാടകോത്സവം ഉദ്ഘാടനം ചെയ്തു…

തൃശ്ശൂർ : നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന സാംസ്‌കാരിക പൊതു ഇടങ്ങൾ തിരിച്ചുകൊണ്ടുവരാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റ ഭാഗമായാണ് 14 ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങൾ ആരംഭിക്കുന്നത്. ഇതിന് എല്ലായിടത്തും സ്ഥലം ലഭ്യമാണ്. നാടക കളരിയായും അവതരണ കേന്ദ്രമായും സമുച്ചയങ്ങൾ പ്രവർത്തിക്കും. ഗ്രാമീണ തിയറ്ററുകളും സർക്കാർ സ്ഥാപിക്കുകയാണ്. പുതിയ പരീക്ഷണങ്ങളിലൂടെ നാടകത്തെ നല്ല രീതിയിൽ തിരിച്ചുകൊണ്ടുവന്ന് ജനങ്ങളിലെത്തിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.


ഉദ്ഘാടനത്തിന് മുന്നോടിയായി സംഗീത നാടക അക്കാദമി അങ്കണത്തിൽ മന്ത്രി പതാക ഉയർത്തി. നാടകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ മാധവ ചാക്യാർ പുരസ്‌കാരം മുതിർന്ന നാടക നിരൂപക ശാന്ത ഗോഖലേക്കു മന്ത്രി സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത അധ്യക്ഷയായി. ഫെസ്റ്റിവൽ പുസ്തകത്തിന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖനും ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനനും നിർവഹിച്ചു.
ഫെസ്റ്റിവൽ ഡയറക്ടർ അമിതേഷ് ഗ്രോവർ ആമുഖ പ്രഭാഷണം നടത്തി.
സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി മാവേലിക്കര, ജനറൽ കൗൺസിൽ അംഗം ശ്രീജ ആറങ്ങോട്ടുകര, സ്‌കൂൾ ഓഫ് ഡ്രാമ വകുപ്പ് മേധാവി ശ്രീജിത്ത് രമണൻ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ സ്വാഗതവും അക്കാദമി വെസ് ചെയർമാൻ സേവ്യർ പുൽപാട് നന്ദിയും പറഞ്ഞു.


ബ്രസീലിലെ കംപാനിയ മുൻഗുസ തിയേറ്ററിന്റെ ‘സിൽവർ എപിഡെമിക്’ ഉദ്ഘാടന നാടകമായി അരങ്ങേറി. ഉദ്ഘാടന സമ്മേളനത്തിന് നാന്ദികുറിച്ച് അക്കാദമി മുറ്റത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഘവും സപ്ത മദ്ദള കച്ചേരി അവതരിപ്പിച്ചു.
‘ഇമാജിനിങ് കമ്മ്യൂണിറ്റീസ്’ എന്നതാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്കിന്റെ പ്രമേയം. ജനുവരി 29 വരെ പത്തുദിവസങ്ങളിലായി നടക്കുന്ന ഇറ്റ്‌ഫോക്-2020 ൽ 19 നാടകങ്ങളാണ് അരങ്ങേറുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s