തൃശ്ശൂര്‍   ജില്ലാ മൗണ്ടൈനീറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന മൗണ്ടൈനീറിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

തൃശ്ശൂര്‍   ജില്ലാ മൗണ്ടൈനീറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന മൗണ്ടൈനീറിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. കോലഴി അത്തേക്കാട് റോക്ക് സൈറ്റിൽ ആയിരുന്നു മത്സരങ്ങള്‍. ജില്ലാ മൗണ്ടൈനീറിങ് അസോസിയേഷൻ പ്രസിഡന്റ് ഡേവിസ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം തൃശ്ശൂര്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  മേരി തോമസ് ഉത്‌ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിജയികള്‍ക്ക് മേരി തോമസ്  സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരങ്ങളില്‍  പങ്കെടുത്ത നൂറോളം പേർക്ക് അസോസിയേഷന്‍ സർട്ടിഫിക്കറ്റുകൾ നൽകും. കോലഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി. ജി. ഉണ്ണികൃഷ്ണന്‍, ജില്ലാ ടൂറിസം ജനറൽ മാനേജർ ശ്രീ എൻ. ആർ രവി ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചാമ്പ്യൻഷിപ്പിനെ കുറിച്ച് കൺവീനർ  എം. എം. രവീന്ദ്രൻ അവലോകനം അവതരിപ്പിച്ചു. അമൃത് അപ്പാടനെ ഓവർ ഓൾ ചാമ്പ്യൻ ആയും, ബെസ്റ്റ് ക്ലൈമ്പർ ആയി റിൻസൺ എം ആറിനേയും   തിരഞ്ഞെടുത്തു. കൃഷ്ണദാസ്, ഷെഫീർ, ജിത്ത് ലാൽ, അനിത എന്നിവരായിരുന്നു പരിശീലകര്‍. യോഗത്തിൽ സെക്രട്ടറി പി ആർ പ്രവീൺ സ്വാഗതവും  വൈസ് പ്രസിഡന്റ്‌  പി ആർ പ്രസാദ് നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s