കോവിലകത്തുംപാടത്ത് നിർമ്മിക്കുന്ന വാണിജ്യസമുച്ചയത്തിെൻറ നിർമ്മാണം ആരംഭിച്ചു.

തൃശ്ശൂര്‍ കോർപ്പറേഷൻ കോവിലകത്തുംപാടത്ത് നിർമ്മിക്കുന്ന വാണിജ്യസമുച്ചയത്തിെൻറ നിർമ്മാണം ആരംഭിച്ചു. തണ്ണീർത്തടത്തിലാണ് നിർമ്മാണമെന്നാരോപിച്ച് പ്രതിപക്ഷവും കോൺഗ്രസും പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് വിവാദത്തിലായ കെട്ടിട നിർമ്മാണം എതിർപ്പിനെ തുടർന്ന് നിറുത്തിവെച്ചതാണ് ഇപ്പോൾ പുനാരാരംഭിച്ചിരിക്കുന്നത്….

തൃശ്ശൂർ : 15 കോടി രൂപ ചിലവെഴിച്ച് 72,000 ചതുരശ്ര അടി വിസ്തീർണത്തിൽ 80 വണ്ടികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങളോടുകൂടി ആധുനിക രീതിയിൽ ബേസ്‌മെന്റ് ഫ്‌ളോര്‍ അടക്കം അഞ്ചു നിലകളിലായുള്ള കെട്ടിടം തൃശൂരിൽ ആദ്യത്തേതാണ്. അതിവേഗത്തിലാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ വാണിജ്യ സമുച്ചയം നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് കെട്ടിടം നിർമ്മിക്കുന്നതെന്നായിരുന്നു തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷത്തിെൻറ ആരോപണം. കഴിഞ്ഞ സെപ്തംബറിൽ ശിലാസ്ഥാപനം തീരുമാനിച്ചപ്പോൾ നിർമ്മാണം വിവാദത്തിലായതോടെ മന്ത്രി സുനിൽകുമാർ വിട്ടു നിൽക്കുകയായിരുന്നു. ഇതേ തുടർന്ന് മേയർ തന്നെയാണ് ശിലാസ്ഥാനം നടത്തിയത്. പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ കല്ല് എടുത്ത് മാറ്റിയിരുന്നു. വിവാദങ്ങളൊന്നുമില്ലെന്നും നിയമം നിലവില്‍ വരുന്നതിനു മുമ്പേ ഇതേഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതിയുണ്ടെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. 2003ല്‍ കെട്ടിടം നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് കോര്‍പറേഷന്‍റെ വാദം. മാത്രവുമല്ല, ഭൂമിയുടെ മൂന്നു അതിരുകളിലും നിലവില്‍ കെട്ടിടമുണ്ട്. മുന്നിലാകട്ടെ റോഡും. ഇതുവഴി കടന്നുപോകുന്ന കാന മണ്ണിട്ട് മൂടിയത് നീക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് റവന്യൂ വകുപ്പില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. അല്ലാതെ, നിര്‍മാണം അനധികൃതമല്ലെന്നും വാണിജ്യ സമുച്ചയം യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്നും മേയർ അജിത വിജയൻ പറഞ്ഞു…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s