കുതിരാനിലൂടെ ഭൂഗർഭ കേബിൾ : ഊർജവകുപ്പ് സെക്രട്ടറി സ്ഥല പരിശോധന നടത്തി

കുതിരാനിലൂടെ 2000 മെഗാവാട്ട് വൈദ്യുതി ലൈൻ (എച്ച് വി ഡി സി) കടന്നുപോകുന്നതിനു വേണ്ടി പവർഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ഊർജവകുപ്പ് സെക്രട്ടറി ബി അശോകും ജില്ലാ കളക്ടർ എസ് ഷാനവാസും പവർ ഗ്രിഡ് മേധാവിയും ഇന്നലെ (ജനു. 19) സ്ഥലപരിശോധന നടത്തി. കുതിരാൻ കയറ്റത്തിന്റെ ഭാഗത്താണ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയത്. തുടർന്ന് തുരങ്കവും സന്ദർശിച്ചു. കുതിരാനിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വാഹന ഗതാഗതം തുരങ്കത്തിലൂടെ തുറന്നുവിടാനുള്ള സാധ്യതയും സംഘം പരിശോധിച്ചു. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്നും ഇവർ അറിയിച്ചു.
മലബാർ ജില്ലകളിലെ വൈദ്യുതിക്ഷാമം ഹരിഹരിക്കുന്നതിനു വേണ്ടിയാണ് മുഖ്യമായും ഭൂഗർഭ കേബിൾ ശൃംഖല കുതിരാനിലൂടെ കടന്നുപോകുന്നത്. 30 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ 15 ദിവസങ്ങൾ കൊണ്ടാണ് ഭൂഗർഭ കേബിൾ സ്ഥാപിക്കുകയെന്നും ബി അശോക് പിന്നീട് രാമനിലയത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനു മുൻപായി കുതിരാനിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പകൽ സമയത്താണ് ഗതാഗത നിയന്ത്രണമുണ്ടാവുക. രാവിലെ 8 മുതൽ വൈകീട്ട് 6 വരെയാണ് കേബിൾ സ്ഥാപിക്കൽ പണി നടത്തുക. എന്നാൽ രാവിലെ 5 മുതൽ വൈകീട്ട് അഞ്ച് വരെ ഗതാഗതം നിയന്ത്രിക്കും. പാലക്കാട് നിന്ന് കുതിരാൻ വഴി തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടാവില്ല. എന്നാൽ എറണാകുളം, തൃശൂർ ഭാഗങ്ങളിൽ നിന്ന് കുതിരാൻ വഴി പാലക്കാട്ടേയ്ക്ക് പോകുന്ന എൽ പി ജി ടാങ്കറുകൾ, എമർജൻസി വാഹനങ്ങൾ, കെ എസ് ആർ ടി സി, പ്രൈവറ്റ് പാസഞ്ചർ ബസുകൾ എന്നിവ ഒഴികെയുള്ള ഹെവി വാഹനങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. നിയന്ത്രണസമയം ഇവയ്ക്ക് കുതിരാൻ വഴി പോകാൻ സാധിക്കില്ല. ആംബുലൻസ്, അടിയന്തര വാഹനങ്ങൾ എന്നിവയ്ക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കും. പാസഞ്ചർ കാറുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ ഈ സമയപരിധിയിൽ കുതിരാൻ പാത ഒഴിവാക്കി മണ്ണുത്തി – ചേലക്കര റൂട്ടിലൂടെ പാലക്കാട്ടേക്ക് തിരിച്ചുവിടും. എറണാകുളം, തൃശൂർ ഭാഗങ്ങളിൽ നിന്ന് പുറപ്പെടുന്ന ട്രെയിലറുകളും മറ്റ് ഭാരവാഹനങ്ങളും ഈ സമയക്രമമനുസരിച്ച് അവയുടെ യാത്ര ക്രമീകരിക്കണം.

പാലക്കാട്, എറണാകുളം ജില്ലാ കളക്ടർമാർക്ക് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും സംസ്ഥാന ഊർജ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനു മുന്നോടിയായി ജനുവരി 28, 29 തിയ്യതികളിൽ പ്രദേശത്ത് മോക്ക് ഡ്രിൽ നടത്തും. ഭൂഗർഭ കേബിൾ സ്ഥാപിച്ചു തുടങ്ങുമ്പോൾ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണിത്. മോക്ക് ഡ്രിൽ സമയത്തും വാഹന നിയന്ത്രണം ഇതേപോലെ നടപ്പാക്കുമെന്നും ഇതിനായി പോലീസ്, നാഷണൽ ഹൈവേ അതോറിറ്റി, വാഹന ഗതാഗത വകുപ്പ് തുടങ്ങിയവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. പവർ ഗ്രിഡ് സിഇഒ എ കെ മിശ്ര, സിജിഎം പി ജയചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശീയ പാത അധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പാചകവാതക കമ്പനി പ്രതിനിധികൾ, പവർ ഗ്രിഡ് കോർപ്പറേഷൻ പ്രതിനിധികൾ എന്നിവർ സ്ഥല പരിശോധനയിലും രാമനിലയത്തിൽ നടന്ന ഉന്നത തല യോഗത്തിലും പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s