സെൻകുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

തൃശ്ശൂർ: തിരുവനന്തപുരത്തുനടന്ന പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ മുൻ പോലീസ് മേധാവി ടിപി സെൻകുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. ചിലർക്ക് ഇപ്പോഴും പോലീസ് ആണെന്നാണ് വിചാരമെന്നായിരുന്നും പത്രസമ്മേളനത്തിലെ പെരുമാറ്റം അങ്ങനെയാണ്.സെൻകുമാർ ഉന്നയിച്ച ആരോപണങ്ങൾ സത്യമല്ലെന്ന് ജനങ്ങൾക്കറിയാമെന്നുമായിരുന്നു സെൻകുമാറിന്റെ പേര് പരാമർശിക്കാതെയാണ് വെള്ളാപ്പള്ളി നടേശന്റെ വിമർശനം.ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാനുള്ള ധൈര്യമില്ല, ആരോപണങ്ങളുടെ ശരിയായ സ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ടി പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും സെന്‍കുമാറിന്‍റെ പെരുമാറ്റത്തെ അപലപിച്ച് കെയുഡബ്ല്യുജെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s