തൃശ്ശൂര്‍ തേക്കിൻകാട് മൈതാനിയിൽ വീണ്ടും ഗിന്നസ് റെക്കോഡ് പിറവിയെടുത്തു…

ജാതിഭേതമന്യേ 4706 നർത്തകിമാർ ഒരേ ചുവട് വെച്ചപ്പോൾ മോഹിനിയാട്ടത്തിൽ പിറക്കുക ഗിന്നസ് റെക്കോര്‍ഡ്‌… ദിവസൾക്കിപ്പുറം തൃശ്ശൂര്‍ തേക്കിൻകാട് മൈതാനിയിലാണ് വീണ്ടും ഗിന്നസ് റെക്കോഡ് പിറവിയെടുത്തത്‌.. ശ്രീനാരായണഗുരു രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്കാരമാണ് അവതരിപ്പിച്ചത്….

എസ്.എൻ.ഡി.പി യോഗമാണ് ഏകാത്മകം എന്ന മെഗാ ഇവൻറ് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എസ്.എൻ.ഡി.പി യോഗത്തിന്റെ 95 യൂണിറ്റിൽ നിന്ന് 4706 നർത്തകിമാരാണ് തൃശ്ശൂരില്‍ നടന്ന മെഗാ മോഹിനിയാട്ടത്തില്‍ പങ്കാളികളായത്. ജാതിമതഭേദമെന്യേയാണ് കുട്ടികൾ പങ്കെടുത്തത്. മണികണ്ഠനാൽ മുതൽ തെക്കേഗോപുരനടവരെ നർത്തകിമാർ അണിനിരന്നു.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം 100വർഷം തികയുന്ന അവസരത്തിലാണ് മോഹിനിയാട്ടം നൃത്താവിഷ്കാരം സംഘടിപ്പിച്ചത്. സംഗീതസംവിധായകൻ അജിത് എടപ്പള്ളി സംവിധാനവും പിന്നണിഗായകൻ മധു ബാലകൃഷ്ണൻ ശബ്ദവും നൽകിയ കുണ്ഡലിനിപ്പാട്ടിന് നർത്തകിയും ഗിന്നസ് വേൾഡ് വിജയിയുമായ ഡോ.ധനുഷാ സന്യാലാണ് മോഹിനിയാട്ടം കൊറിയോഗ്രഫി ചെയ്തത്. ഗിന്നസ് പ്രതിനിധി ഗ്ലൻ ആൻഡ്രു പോളാർഡിനോ നൃത്താവിഷ്കാരം വീക്ഷിക്കാൻ എത്തി. കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തിൽ ഇത്രയധികം നർത്തകിമാർ ഒന്നിച്ചണിനിരക്കുന്നത് ലോകറെക്കോഡായി മാറും.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. വിശുദ്ധാനന്ദസ്വാമികൾ പ്രഭാഷണം നടത്തി. ശ്രീ ശ്രീ രവിശങ്കർ, കേന്ദ്രസഹമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ പ്രൊഫ.സി രവീന്ദ്രനാഥ്, വി.എസ് സുനിൽകുമാർ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി, ഇവന്റ് ജനറൽ കൺവീനർ സന്തോഷ് അരയാക്കണ്ടി, കോ- ഓർഡിനേറ്റർ അഡ്വ.സംഗീത വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s