ഹൈടെക് ക്ലാസ് മുറികൾക്ക് ഫർണിച്ചർ വിതരണം: ജില്ലാതല ഉദ്ഘാടനം നടന്നു

തൃശ്ശൂർ :

ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഹൈടെക് ക്ലാസ് മുറികൾക്കുള്ള ഫർണിച്ചർ വിതരണം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കരൂപ്പടന്ന ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വി ആർ സുനിൽ കുമാർ എംഎൽഎ നിർവഹിച്ചു. ഒരു കോടി രൂപയാണ് ഈ പദ്ധതിക്കായി ജില്ലാപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഒൻപത് സ്‌കൂളുകൾക്കാണ് ഫർണിച്ചർ വിതരണം നടത്തുക.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയ് പ്രകാശ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ മുഖ്യാതിഥിയായി. ഡി ഇ ഒ. എം.ആർ ജയശ്രീ, എ ഇ ഒ, എം.വി ദിനകരൻ, എം.ജയലക്ഷ്മി, ടി.വി മനോജ് കുമാർ, കാതറിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s