വ്യാപാരി വ്യവസായി സമിതി  സംസ്ഥാന സമ്മേളന പതാകജാഥക്ക്  സ്വീകരണം

സംസ്ഥാന വ്യാപാരി വ്യവസായി സമിതി യുടെ പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സമ്മേളനനഗരിയിൽ ഉയർത്തേണ്ട പതാക ജാഥക്ക് തൃശൂർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.ഗോപിനാഥ് ക്യാപ്റ്റനും, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എം.ലെനിൻ വൈസ് ക്യാപ്റ്റനും സി.കെ.ജലീൽ ജാഥാമാനേജരുമായുള്ളതാണ് പതാക ജാഥ.

ജില്ലാഅതിർത്തിയായ എടക്കഴിയൂരിൽ സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി, ജില്ലാ പ്രസിഡൻ്റ് ബാബു ആൻ്റണി, ജില്ലാസെക്രട്ടറി മിൽട്ടൺ ജെ.തലക്കോട്ടൂർ തുടങ്ങിയവർ സ്വീകരിച്ചു.

തുടർന്ന് ചാവക്കാട്, കുന്നംകുളം, മുണ്ടൂർ, തൃശൂർ, ചാലക്കുടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജില്ലാ അതിർത്തിയായ കറുകുറ്റിയിൽ പതാകജാഥ എറണാകുളം ജില്ലക്ക് കൈമാറി. തൃശൂരിൽ നടന്ന സ്വീകരണ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി, ജോയ് പ്ലാശേരി, കെ.എം.ലെനിൻ എന്നിവർ സംസാരിച്ചു. ഈ മാസം 18 മുതൽ 20 വരെ തിരുവനന്തപുരത്ത് ആണ് സമ്മേളനം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s