വോട്ടർപട്ടിക വിവാദം;തെരഞ്ഞെടുപ്പ് കമ്മീഷനോട്ഹൈക്കോടതി വിശദീകരണംതേടി

2015ലെ വോട്ടർ പട്ടിക വെച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കത്തിനെതിരെ തൃശൂർ കോർപ്പറേഷൻ കൗൺസിലറും ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ എ.പ്രസാദ് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമിറ്റിക്കു വേണ്ടി ഹൈക്കോടതിയിൽ ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദികരണം ആവശ്യപ്പെട്ടു

തൃശ്ശൂർ : 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2015ലെ വോട്ടർ പട്ടിക ആധാരമാക്കാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമിറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടു.

2015ൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് ഡാറ്റാബേസ് ഉണ്ടാക്കിയത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക നിരവധി വർഷങ്ങളായി പുതുക്കിയും മരണപ്പെട്ടവരെയും സ്ഥലം മാറിയവരേയും ഒഴിവാക്കിയും തയ്യാറാക്കിയതാണ്. ആ വോട്ടർ പട്ടികയെ ആധാരമാക്കി പുതിയ വോട്ടർമാരെ ചേർത്ത് കുറ്റമറ്റ രീതിയിൽ 2020 ലേക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കാമെന്നിരിക്കേ ഈ വൈകിയ വേളയിൽ 2015ലെ വോട്ടർ പട്ടിക ഉപയോഗിച്ച് വോട്ടു ചേർത്തുന്നത് വലിയ കാലതാമസത്തിനും നിരവധി പരാതികളുണ്ടാകുന്നതിനും കാരണമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ അനിയന്ത്രിതമായി വൈകാനും ഇത് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ.സി.ആർ.രഖേഷ് ശർമ്മ മുഖേന തൃശൂർ ജില്ലാ കോൺഗ്രസ്സ് കമിറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി
എ.പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്. 1995 ൽ പഞ്ചായത്തി രാജ് നിലവിൽ വന്നപ്പോൾ മുതൽ ഒക്ടോബർ 2 ന് പുതിയ ഭരണസമിതികൾ സ്ഥാനമേൽക്കുന്നതിനുള്ള തീരുമാനമെടുത്തിരുന്നെങ്കിൽ കേരളത്തിൽ പിന്നീട് അധികാരമേൽക്കുന്നത് നവംബർ ഒന്നാം തീയതിയിലേക്ക് മാറി. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് വൈകിയതിനാൽ അധികാര കൈമാറ്റം പിന്നെയും നീണ്ടിരുന്നു. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് അനന്തമായി വൈകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാട് കാരണമാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s