ചാവക്കാട് താലൂക്കാശുപത്രിയിലെ ജല ശുദ്ധീകരണ പ്ലാന്റ് നാട്ടുകാർക്ക് സമർപ്പിച്ചു

ചാവക്കാട് : താലൂക്കാശുപത്രിയിലെ
ജല ശുദ്ധീകരണ പ്ലാന്റ് നാട്ടുകാർക്ക് സമർപ്പിച്ചു. ശുദ്ധജല ദൗർലഭ്യം നേരിട്ടിരുന്ന ചാവക്കാട് താലൂക്കാശുപത്രിക്ക് ശാശ്വത പരിഹാരമായി ജല ശുദ്ധീകരണ പ്ലാന്റ്. ചാവക്കാട് താലൂക്കാശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ ജല ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം കെ. വി അബ്ദുൾ ഖാദർ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4.5 ലക്ഷം ചിലവഴിച്ചാണ് പ്ലാന്റ് പൂർത്തിയാക്കിയത്.
എറണാംകുളത്തെ ഹൈഡ്രോക്സി വാട്ടർ സൊലൂഷ്യൻസാണ് പ്ലാന്റ് നിർമ്മിച്ചത്. ഉദ്ഘാടന ചടങ്ങിൽ ചാവക്കാട് നഗരസഭ അധ്യക്ഷൻ എൻ. കെ. അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ. എ. മഹേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൻ എം. ബി. രാജലക്ഷ്മി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ. സി. ആനന്ദൻ, കൗൺസിലർമാരായ ബുഷറ ലത്തീഫ്, മഞ്ജുള ജയൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ. ശ്രീജ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s