ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തൃശ്ശൂർ : ഭരണഘടന സംരക്ഷിക്കിലല്ല ആർ.എസ്.എസിന്റെ നയം നടപ്പിലാക്കിലാണ് ബി.ജെ.പിക്ക് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൃശൂരിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർ.എസ്.എസിനെ രൂക്ഷമായി വിമർശിച്ച പിണറായി കോൺഗ്രസിലെ ഭിന്നിപ്പിനെയും, ഭരണ-പ്രതിപക്ഷ യോജിച്ച നിലപാടിനെതിരെ രംഗത്ത് വന്ന കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ പേരെടുത്ത് പരാമർശിക്കാതെ പരിഹസിച്ചു. മതനിരപേക്ഷ രാഷ്ട്രമാണ് എന്ന് ഭരണഘടന പ്രഖ്യാപിക്കുമ്പോൾ, ഈ രാഷ്ട്രം മതാധിഷ്ഠിത രാഷ്ട്രമാകണം എന്ന നിലക്കാണ് ആർ.എസ്.എസ് പറയുന്നത്. ഇത് പരസ്യമായി പറഞ്ഞിട്ടുണ്ട്. മതാധിഷ്ഠിത രാഷ്ട്രം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അവർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യം വിവിധ മതസ്ഥരുടെ രാജ്യമാണ്. എന്നാൽ ആർ.എസ്.എസിന്റെ കണ്ണിൽ ഒരു മതം മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. ആർ.എസ്.എസ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് മറ്റുള്ളവർ ഹിന്ദുവിന്റെ ആചാരങ്ങളും അനു്ഷ്ഠാനങ്ങളും പാലിച്ച് ജീവിക്കണം എന്നാണ്. മറ്റ് മതങ്ങൾക്കൊന്നും ജീവിക്കാൻ അവകാശമുണ്ടാവില്ല എന്നാണ്. ആ നയം നടപ്പിലാക്കാനാണ് ബി.ജെ.പി തുടർച്ചയായി ശ്രമിച്ച് വരുന്നത്. അതിന്റെ ഭാഗമായി. നമ്മുടെ രാജ്യത്തുള്ള മതന്യൂനപക്ഷങ്ങളെ നിഷ്കാസനം ചെയ്യുക എന്നതാണ് ആർ.എസ്.എസ് കാണുന്നത്. ഇന്ത്യക്കകത്ത് വിവിധ ഘട്ടങ്ങളിൽ ആർ.എസ്.എസിന്റെ ഭാഗത്ത് നിന്നുള്ള പരിശ്രമങ്ങൾ ഉണ്ടായിട്ടുള്ളത്. സംഘർഷങ്ങൾ, വർഗീ‍യ ലഹളകൾ, കൂട്ടക്കൊലകൾ എന്നിവയെല്ലാം നടന്നിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങിപ്പോവുക എന്ന മുദ്രാവാക്യമുയർത്തി വ്യത്യസ്ത മതങ്ങളിലുള്ളവരെ ഹിന്ദു മതത്തിലേക്ക് മതം മാറ്റുക എന്നതും കണ്ടു. അതിൽ ഏറെയും ഇരയായത് ക്രൈസ്തവരായിരുന്നു. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമെന്ന നിലക്ക് മുസ്ളീങ്ങളെയും ക്രൈസ്തവരെയും ആഭ്യന്തര ശത്രുക്കളുടെ പട്ടികയിൽ നിറുത്തിയിട്ടുണ്ട്. അതിൽ പിന്നെയുള്ളത് കമ്മ്യൂണിസ്റ്റുകാരാണ്. ഇത്തരം ആഭ്യന്തര ശത്രുക്കളെ നിഷ്കാസനം ചെയ്യുക എന്നതിലാണ് ആർ.എസ്.എസ് നിൽക്കുന്നത്. ആക്രമണം, കൊലകൾ നമ്മുടെ നാടിന് കാണേണ്ടി വന്നു. ഭക്ഷണത്തിന്റെ പേരിൽ ആളെ കൊല്ലുന്നത് നാം കണ്ടു. പശുവിന്റെ പേരിൽ എത്രയോ പേർ കൊലചെയ്യപ്പെട്ടു. നമ്മുടെ രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന അവസ്ഥ പലഘട്ടങ്ങളിലായി കണ്ടു. പ്രബലമായ മതന്യൂനപക്ഷം എന്ന നിലക്ക് മുസ്ളീം ജനവിഭാഗത്തിന് നേരെയാണ് ആർ.എസ്.എസിന്റെ ആക്രമണം ഉണ്ടായിട്ടുള്ളത്. ക്രിസ്ത്യാനിയെയും ഒഴിവാക്കിയിട്ടില്ല. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികൾ കണ്ടിട്ടുള്ളപ്പോഴും ഞെട്ടുന്ന ഒരു സംഘപരിവാർ നേതാക്കളെയും കണ്ടില്ല. പ്രധാനമന്ത്രിയും ഭരണത്തിന് ചുക്കാൻ പിടിക്കുന്നവരെയും മൗനം പാലിക്കുന്നത് നാം കണ്ടു. വ്യത്യസ്ത അഭിപ്രായവും വെച്ചുപൊറുപ്പിക്കില്ലെന്ന എന്ന നിലയാണ് ജെ.എൻ.യുവിലും ജാമിയ മിലിയ സർവകലാശാലകളിൽ കണ്ടത്. ഞങ്ങൾ ചെയ്യുന്നത് എന്തും അനുസരിക്കാൻ ബാധ്യസ്ഥരാണ്. മുസ്ളീം വിഭാഗത്തെ പ്രത്യേകതരത്തിൽ കാണുന്നു. ഓരോരുത്തർക്കും വ്യത്യസ്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ടാവാം, ഇപ്പോഴത്തേത് രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ യോജിപ്പ് രാജ്യമാകെ പ്രശംസിച്ചു. യോജിപ്പിന്റെ നിലപാടാണ് വേണ്ടതെന്നും, എല്ലാവരും ഒന്നിച്ച് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s