പരിശീലന മികവിൽ തിളങ്ങി കേരള ഫയർ ആൻഡ് റെസ്‌ക്യൂ അക്കാദമി സംഘം.

പരിശീലന മികവിൽ തിളങ്ങി കേരള
ഫയർ ആൻഡ് റെസ്‌ക്യൂ അക്കാദമി
പരിശീലന മികവിൽ തിളങ്ങി മുന്നേറുകയാണ് കേരള ഫയർ ആൻഡ് റെസ്‌ക്യൂ അക്കാദമി. നിയമന പരിശീലനങ്ങൾക്ക് പുറമേ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി മറ്റ് ഇതര വകുപ്പുകൾക്കും പരിശീലനം നൽകുകയാണ് അക്കാദമി. വനം വകുപ്പിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും 124 ഫയർസ്റ്റേഷനുകളിലെ ആദ്യഘട്ടപ്രവർത്തനം ആരംഭിച്ച സിവിൽ ഡിഫൻസ് ദുരന്തനിവാരണ പ്രവർത്തകർക്കുമാണ് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. കഴിഞ്ഞ ഡിസംബർ 26 മുതൽ 30 വരെ 25 പേരടങ്ങുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അഞ്ച് ദിവസത്തെ പരിശീലനം നൽകി. നാല് വനിതകൾ ഉൾപ്പെട്ടതാണ് സംഘം. ഹ്രസ്വകാല പരിശീലനങ്ങൾക്ക് പുറമെ മൂന്ന് മാസത്തിലൊരിക്കൽ മോക്ഡ്രിൽ ഉൾപ്പെടെയുള്ള തുടർ പരിശീലനങ്ങളും നൽകും.
ബേസിക് ലൈഫ് സപ്പോർട്ട്, ഫോറസ്റ്റ് ഫയർ, വാട്ടർ ആന്റ് റെസ്‌ക്യു ടെക്നിക്, റോപ്പ്സ് ആന്റ് റെസ്‌ക്യു, ഫസ്റ്റ്എയിഡ് ഫയർ ഫൈറ്റിംഗ്, സ്‌കൂബാ ഡൈവിംഗ്, ഹൊറിസോണ്ടൽ ആന്റ് വെർട്ടിക്കൽ റോപ്പ് റെസ്‌ക്യു, മലയിടിച്ചിലിലും പ്രളയത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്നും ആകുകളെ രക്ഷിക്കാൻ കമാൻഡോ ബ്രിഡ്ജ്, ബർമ ബ്രിഡ്ജ് തുടങ്ങി ഒട്ടനവധി ശാസ്ത്രീയ സജ്ജീകരണങ്ങളോടു കൂടിയ പരിശീലനങ്ങളും നൽകുന്നുണ്ട്. കൂടാതെ അപകട സന്ദർഭങ്ങളിൽ പ്രഥമശുശ്രൂഷ നൽകൽ, ബേസിക് ഫയർ ഫൈറ്റിംഗ്, പുനരധിവാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് താൽക്കാലിക സുരക്ഷാകേന്ദ്രങ്ങൾ നിർമ്മിക്കൽ, എൽ.പി.ജി. കെമിക്കൽ ലീക്കേജ് നേരിടുന്നത്, ജനത്തിരക്ക് നിയന്ത്രണം എന്നിവയിലും പരിശീലനം നൽകി വരുന്നുണ്ട്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s