വേലൂർ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡലവിളക്ക് മഹോത്സവം ഭക്തിസാന്ദ്രം

തൃശ്ശൂർ : വേലൂർ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക്  മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൂരാഘോഷം വർണാഭമായി. വാദ്യമേള ഘോഷങ്ങളും തെയ്യക്കോലങ്ങളും കാഴ്ച വസന്തം തീർത്തു. കാലത്ത് കപ്പിയൂർ മന ഗിരീഷ് തിരുമേനിയുടെ നേതൃത്വത്തിൽ നവകം പഞ്ചഗവ്യം എന്നിവയുമുണ്ടായി.തുടർന്ന് ഇളനീരഭിഷേകം, പ്രത്യേക പൂജകൾ നടന്നു. വേലൂർ കാർത്ത്യായനി ക്ഷേത്രാങ്കണത്തിൽ നിന്നും പുറപ്പെട്ട് പൂരാഘോഷം രാത്രി 10 ന് അയ്യപ്പ ക്ഷേത്രത്തിലെത്തി സമാപിച്ചു.ചെണ്ട വാദ്യകലാകാരൻമാരുടെ അകമ്പടിയോടെ അഞ്ചിലധികം തെയ്യക്കോലങ്ങളും കാഴ്ച വിസ്മയം തീർത്ത് നിറഞ്ഞാടി .ആഘോഷങ്ങൾക്ക് ശിവൻ മൂത്തേടത്ത്, രാജേഷ് പോട്ടിറത്ത് ,സനിൽ കോതകങ്ങത്ത് ,ക്ഷേത്രം പൂജാരി ജയദേവൻ ,ഭാസ്കരൻ തുടങ്ങിയ ഭാരവാഹികൾ നേതൃത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s