വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കുന്നംകുളം നഗരസഭ പ്രദേശത്തെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട മുന്നൂറോളം കുടുംബങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. നഗരസഭ ടൗൺ ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഉത്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൺ സീതരവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ പി.എം.സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീത ശശി, കെ.കെ.മുരളി, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി കെ.കെ. മനോജ്, കൗൺസിലർമാരായ കെ.എ. അസീസ്, കെ.എ.സോമൻ, പട്ടികജാതി വികസന ഓഫീസർ പി.എം. ബിജു എന്നിവർ പങ്കെടുത്തു.
വയോമിത്രം, പകൽ വീട്, വയോജന പാർക്ക് തുടങ്ങി വിവിധങ്ങളായ പദ്ധതികൾ നടത്തുന്ന നഗരസഭയേയും ഭരണസമിതിയേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അഭിനന്ദിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s