ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് വഴികാട്ടിയായി കൊടകര ബ്ലോക്ക്‌ ലൈഫ് മിഷൻ കുടുംബ സംഗമം 

കൊടകര : ബ്ലോക്ക്‌ പഞ്ചായത്ത്‌ ലൈഫ് മിഷൻ കുടുംബ സംഗമം ഭിന്നശേഷി അമ്മമാരുടെ  സംഗമ വേദിയായി മാറി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർ തൊഴിൽ പരിശീലനത്തിനായി ഒത്തുകൂടിയപ്പോൾ അത് പ്ലാസ്റ്റിക്കിനെതിരായി തുണി സഞ്ചികൾ വില്പന ചെയ്യുന്ന സ്റ്റാളായി മാറുകയായിരുന്നു.  പ്ലാസ്റ്റിക്കിനു ബദലായി തുണി സഞ്ചികളടക്കം 28 ഇനങ്ങളളാണ് ഭിന്നശേഷി അമ്മമാർ വിൽപനക്കായി ഒരുക്കിയത്. തുണികൊണ്ട് നിർമ്മിച്ച  ജ്യൂട്ട്  ഫയൽ 40 രൂപ, തുണി സഞ്ചി 30  , ബിഗ് ഷോപ്പർ 65 എന്നിങ്ങനെയാണ് സാധനങ്ങളുടെ വില. ബ്ലോക്ക്‌ പഞ്ചായത്തിലെ പരിധിയിലെ ഭിന്നശേഷിക്കാരായ അമ്മമാർക്ക് തൊഴിൽ കണ്ടെത്തുന്നതിനായി അഞ്ചു ലക്ഷം രൂപയുടെ തൊഴിൽ നൈപുണ്യ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു.  കാറ്ററിങ് യൂണിറ്റ് ആരംഭിക്കുന്നതിനും തുണി സഞ്ചി  നിർമ്മാണതിനുമായി 30 പേരടങ്ങുന്ന സംഘത്തിനാണ് പരിശീലനം ലഭിച്ചത്. സെൻട്രൽ ഫോർ മാനേജ്‍മെന്റ് ഡെവലപ്മെന്റിന്റെ കീഴിലാണ് അമ്മമാർക്ക് വേണ്ട പരിശീലനം നൽകിയത്. ബ്ലോക്കിന്റെ കീഴിൽ വരുന്ന ഏഴു പഞ്ചായത്തുകളിലും ഒരു പഞ്ചായത്തിൽ രണ്ട് സംഘം എന്ന രീതിയിൽ തൊഴിൽ സംരംഭക യൂണിറ്റുകൾ ആരംഭിക്കുകയാണ് ഇവരുടെ ലക്ഷ്യം. 

വരന്തരപ്പിള്ളി പഞ്ചായത്ത്‌ 22 ണ്ടാം വാർഡിൽ താമസിക്കുന്ന അനു സിജോയുടെ നേതൃത്വത്തിലാണ് തൊഴിൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. തന്റെ 8 വയസ്സ് പ്രായമുള്ള മകൾ സിയയുടെ ചികിത്സക്കൊപ്പം പുതിയ ഒരു തൊഴിലിടം കണ്ടെത്തിയ സന്തോഷത്തിലാണ്  അനു. മക്കളുടെ പരിചരണം ജീവിത ചര്യ പോലെ നോക്കുന്ന ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് തണലാകുന്ന പദ്ധതികളും സഹായങ്ങളുമാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണകൂടം നടപ്പിലാക്കി വരുന്നതെന്ന് അനു പറയുന്നു. ജോമി, സുജാത, സ്മിത സ്‌മോബി എന്നിവരടങ്ങുന്ന സംഘമാണ് അനുവിന്റെ കൂടെ ജീവിതത്തിന്റെ പുതിയ സന്തോഷം നിറയുന്ന തുണി സഞ്ചി വിൽപ്പന സ്റ്റാളിൽ കൂടെയുള്ളത്. പേപ്പർ ബാഗ് യൂണിറ്റിന്റെ ആദ്യ വില്പന പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്ര നാഥ് നിർവഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അമ്പിളി സോമൻ ഏറ്റുവാങ്ങി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s