പാർശ്വവൽക്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുകയാണ് സർക്കാർ നയം – പ്രൊഫ. സി രവീന്ദ്രനാഥ്‌

കൊടകര : പാർശ്വവൽക്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുകയാണ് സർക്കാർ നയമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്‌ സർക്കാരിന്റെ പ്രധാനപ്പെട്ട നാല് മിഷനുകളിലൂടെ ഈ ദൗത്യം പൂർത്തീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും പുതുക്കാട് സീജി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാർപ്പിട മേഖലക്കായി ലൈഫ് മിഷൻ, കാർഷിക മേഖലക്കായി ഹരിത കേരളം, ആരോഗ്യ മേഖലക്ക് ആർദ്രo , വിഭ്യാഭ്യാസത്തിനായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo എന്നിങ്ങനെ നാല് മിഷനുകളിലൂന്നിയ വികസന പ്രവർത്തനങ്ങളുമായിട്ടാണ് ഭരണകൂടം മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ പൂർണമായ പങ്കാളിത്തം ഉറപ്പുവരുത്തി നാല് ജനകീയ മിഷനുകളായി ഇവ നാലും ഉദ്ദേശ്യലക്ഷ്യം കൈവരിച്ചിരിക്കുന്നു. അന്യവൽക്കരിക്കപ്പെടാത്ത ഒരു ജനതയെ സൃഷ്ടിക്കുന്നതിൽ കേരളത്തിന്‌ ഈ നാല് മിഷനുകളിലൂടെ സാധിച്ചിരിക്കുന്നു. വീട്‌ ഇല്ലാത്തവർക്ക് വീട്‌, ചികിത്സ സൗകര്യം ഇല്ലാത്തവർക്ക് സൗകര്യം ഏർപ്പെടുത്തുക, കുടിവെള്ളം ഇല്ലാത്തവർക്ക് വെള്ളം എത്തിക്കുക, മക്കളെ പഠിപ്പിക്കാൻ സൗകര്യം ഇല്ലാത്തവർക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ എല്ലാവരിലേക്കും സർക്കാരിന്റെ സഹായം എത്തിക്കാൻ കഴിഞ്ഞു. ഇതാണ് ശരിയായ വികസനത്തിന്റെ അടിത്തറ . എന്താണ് സർക്കാരിന്റെ ലക്ഷ്യം എന്ന ചോദ്യത്തിന് എല്ലാവർക്കും എന്ന ഒരൊറ്റ വാക്കാണ് ഉത്തരം . എല്ലാ വിഭാഗം ജനങ്ങളുടെ ആവശ്യങ്ങളിലേക്കും എത്തുന്ന നയങ്ങൾ ആവിഷ്ക്കരിച്ചു നടപ്പാക്കുക. അങ്ങനെ വികസന സമത്വം കൊണ്ട് വരിക. ലൈഫ് മിഷനിലൂടെ രണ്ട് ലക്ഷം വീടുകൾ കേരളത്തിൽ പൂർത്തീകരിക്കും. വീട്‌ ഇല്ലാത്തവർക്ക് വീട്‌ നൽകുക എന്ന ദീർഘ കാല ലക്ഷ്യമാണ് ഈ സമ്പൂർണ ഭവന പദ്ധതിക്കുള്ളത്. വീട്‌ മാത്രമല്ല മറ്റ് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അദാലത്തും ലൈഫ് മിഷൻ കുടുംബ സംഗമത്തോടൊപ്പം നടത്തുന്നു. വീട്‌ മാത്രമല്ല ഒരു ജീവിതം കൂടി നൽകുക എന്നതാണ് ഈ പാർപ്പിട മിഷന്റെ ഉദ്ദേശം. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളത്തിന്‌ ഇത് അഭിമാനകരമായ നേട്ടം കൂടിയാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊടകര ബ്ലോക്ക്‌പഞ്ചായത്ത്‌ ലൈഫ് മിഷന് കീഴിൽ 597 വീടുകളാണ് ഒരുങ്ങുന്നത്.
ചടങ്ങിൽ കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കലാ പ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ താരം ഡെയ്ൻ ഡേവിസ് വീടുകളുടെ താക്കോൽദാനം നടത്തി. ജില്ലാ വനിതാ ക്ഷേമ ഓഫീസർ എം മിനി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ജെ ഡിക്‌സൺ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ അമ്പിളി ശിവരാജൻ, പി ആർ പ്രസാദൻ, കെ രാജേശ്വരി, ശ്രീജ അനിൽ, ജയശ്രീ കൊച്ചു ഗോവിന്ദൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ അമ്പിളി സോമൻ, ജിനി മുരളി,മോഹനൻ ചള്ളിയിൽ, ഷാജു കാളിയേങ്കര തുടങ്ങിയവർ ആശംസകൾ നേർന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി എസ് ബൈജു സ്വാഗതവും സെക്രട്ടറി പി ആർ അജയ് ഘോഷ് നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s