ഒല്ലൂര്‍ വ്യവസായ ഇൻഡസ്ട്രിയൽ എസ്റ്റേറ്റില്‍ നടപ്പിലാക്കിയ നവീകരണ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11 ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിക്കും.

ഒല്ലൂര്‍ : വ്യവസായ ഇൻഡസ്ട്രിയൽ എസ്റ്റേറ്റില്‍ നടപ്പിലാക്കിയ നവീകരണ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11 ന്  വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍  അറിയിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായത്തേക്കുറിച്ച് അറിയാനും പ്രവത്തനങ്ങള്‍ വിലയിരുത്താനുമുള്ള അവസരവും,വ്യവസായ എസ്റ്റേറ്റ്് സന്ദര്‍ശനം, നവ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടികള്‍ എഞ്ചിനിയറിങ്ങ് പഠനം പുര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യര്‍ത്ഥികള്‍ക്കുള്ള പ്രായോഗിക പരിശീലനത്തിനുള്ള അവസരം തുടങ്ങി ഒട്ടനവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. ചീഫ് വിപ്പ് കെ.രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി.എന്‍ പ്രതാപന്‍ എം.പി മുഖ്യഅതിഥിയായിരിക്കും. വാർത്ത സമ്മേളനത്തില്‍ ഒല്ലൂര്‍ വ്യവസായ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്  അസ്സോസിയേഷന്‍ പ്രസിഡണ്ട് ആന്റോ റപ്പായി,സെക്രട്ടറി ആന്റണി പി.പി,വൈസ് പ്രസിഡണ്ട്. സിജോ.പി.ജോയ്, ട്രഷര്‍ ജോബി.എ.പി. എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s