മാരകായുധങ്ങളുമായി എക്സൈസിനെ ആക്രമിക്കാൻ ശ്രമിച്ച കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ

eiXT5WQ56353

തൃശൂർ: കുട്ടനെല്ലൂരിൽ അന്വേഷണത്തിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചതിനാണ്
വാഴപ്പിളളി വീട്ടിൽ രാജേഷ് മകൻ നോബിയെ (20 വയസ് ) സാഹസികമായി തൃശ്ശൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ .ശ്രീ ഹരിനന്ദനൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. പ്രദേശത്ത്‌ ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങൾ കാണിച്ച് നാട്ടുകാരെ ഭീഷിണിപ്പെടുത്തി പ്രദേശത്തെ സ്വൈര്യ ജീവിതം ഇല്ലാതാക്കുകയും രാത്രികാലങ്ങളിൽ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നതായും എക്സൈസിന് വിവരം ലഭിച്ചിരന്നു. ഇത് അന്വോഷിക്കാൻ ചെന്ന ഉദ്ദ്യോഗസ്ഥർക്ക്‌ നേരെയാണ് റോട്ട് വീലർ ഇനത്തിൽ പെട്ട നായകളെ അഴിച്ച് വിട്ടും കഠാര വീശിയും തോക്ക് ചൂണ്ടിയും എക്സൈസ് സംഘത്തിന് നേരെ വന്നത്.സംഭവസമയത്ത് പ്രതി കഞ്ചാവ് ലഹരിയിലായിരുന്നു.അതി സാഹസികമായാണ് പ്രതിയെ എക്സൈസ് സംഘം കീഴ്പ്പെടുത്തിയതും അറസ്റ്റ് ചെയ്തതും. തൽസമയം വിൽപ്പനക്കുള്ള 1000 രൂപയോളം വിലവരുന്ന 5 പൊതികഞ്ചാവ് പ്രതി യിൽ നിന്നും കണ്ടെടുത്തൂ. ഇതിന് മുൻപ് പല തവണ എക്സൈസ് ഉദ് ദ്യോഗസ്ഥരെ ഭീഷിണിെപ്പെടുത്തിയിട്ടുള്ളതും നിരവധി ഗുണ്ടാ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്.കഞ്ചാവിൻ്റെ ലഭ്യതയെ പറ്റിയും ത്തയുധങ്ങൾ ലഭിച്ച ഉറവിടത്തെപ്പറ്റിയും വിശദമായി അന്വോഷിച്ച് വരുന്നു.പ്രിവൻ്റീവ് ഓഫീസർമാരായ ശ്രീ.പി.ജി.ശിവശങ്കരൻ ,കെ.എം സജീവ് ശ്രീ.സതീഷ് കുമാർ കെ.എസ് ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ശ്രീ എ.സി. ജോസഫ്‌ ശ്രീ.ജെയിസൺ ജോസ് സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.ആർ.സുനിൽ കൃഷ്ണപ്രസാദ് എം.ജി ഷാജു എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s