വീടില്ലാത്തവർക്ക് വീട് എന്ന സർക്കാർ വാഗ്ദാനം വിജയകരമായി പൂർത്തീകരിച്ചു : മന്ത്രി വി എസ് സുനിൽകുമാർ

തൃശ്ശൂർ : വീടില്ലാത്തവർക്ക് വീട് എന്ന സർക്കാർ വാഗ്ദാനം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു എന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ. തൃശൂർ കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു. സംസ്ഥാനത് സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിൽ പോലും ഒരു ആ നുകൂല്യത്തിലും മുടക്ക് വരുത്താതെ ആണ് ഈ വാഗ്ദാനം നടപ്പിലാക്കിയത്. വീടില്ലാത്ത എല്ലാവർക്കും വീട് നൽകുക ആണ് ലൈഫ് മിഷൻ പദ്ധതി യിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവർക്കും വികസനം അതിലൂടെ കേരള വികസനം എന്നതാണ് സർക്കാർ മുദ്രാവാക്യം. എല്ലാവർക്കും വീട് എന്നത് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നടന്നില്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും വീട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ പരിധിയിൽ ലൈഫ് ആദ്യഘട്ടത്തിൽ 314 വീടുകളും രണ്ടാം ഘട്ടത്തിൽ 1300 വീടുകളും ലക്ഷംവീട് ഒറ്റവീടാക്കൽ പദ്ധതിയിൽ 71 വീടുകളും, ആകെ 1685 വീടുകളിൽ 966 വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചു.കുടുംബ സംഗമത്തിനോട് അനുബന്ധിച്ചു നടന്ന അദാലത്തിൽ പുതിയ റേഷന്കാര്ഡിനുള്ള അപേക്ഷകൾ, കൂട്ടുകുടുംബമായുള്ള റേഷൻകാര്ഡുകൾ പ്രത്യേക കാർഡാക്കൽ, ആധാർ കാർഡിലെ തെറ്റുതിരുത്തലുകൾ, തൊഴിൽപരിശീലനം, സൗജന്യകുടിവെള്ള കണക്ഷൻ, കമ്പോസ്റ്റകുഴി & മഴക്കുഴി നിർമ്മാണം, എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു.ആരോഗ്യവകുപ്പ്, ശുചിത്വ മിഷൻ എൻ യൂ എൽ എം, കുടുംബശ്രീ, ക്ഷീര വികസന വകുപ്പ്, ഫിഷറീസ്, ക്ഷേമപെൻഷനുകൾ, എഞ്ചിനീയറിംഗ്, റെവന്യൂ, ബാങ്ക്, അമൃത്, അക്ഷയ, സിവിൽ സപ്ലൈസ്, അയ്യൻ‌കാളി തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ വിവിധ കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. 500 ൽ അധികം പേർ പങ്കെടുത്തു വിവിധ വകുപ്പുകളുടെ സേവനം ഉപയോഗപ്പെടുത്തി .വിവിധ വകുപ്പുകളിലായി മുന്നൂറോളം പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി.മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി ലൈഫ് പി എം എ വൈ ഗുണഭോക്താക്കൾക്കു തുണി സഞ്ചി വിതരണം ചെയ്തു. കോർപറേഷൻ അഡിഷണൽ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സൺമാരായ ഷീബ ബാബു, കരോളി ജോഷ്വ, ചെയർമാൻമാരായ പി സുകുമാരൻ, ജോൺ ഡാനിയേൽ, പ്രൊജക്റ്റ്‌ കോഓർഡിനേറ്റർ ധന്യ വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s