തൃശൂര്‍ മെഡിക്കല്‍ കോളേജ് കാന്റീന്‍ ക്രമക്കേടില്‍ അച്ചടക്കനടപടി

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കാന്റീന്‍ നടത്തിപ്പില്‍ ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ആശുപത്രി വികസന സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന കാന്റീന് ടെണ്ടര്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്തി സസ്പെന്റ് ചെയ്യണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.എ ആന്‍ഡ്രൂസിന് ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.25 കോടി രൂപക്കാണ് കാന്റീന്‍ നടത്തിപ്പിനുളള അവകാശം ടെണ്ടര്‍ ചെയ്യപ്പെട്ടത്. ഈ വര്‍ഷം ഒക്ടോബര്‍ 25 ന് ആദ്യ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറില്‍ യോഗ്യരായവരെ കണ്ടെത്താന്‍ കഴിയാത്തിരുന്നതിനെ തുടര്‍ന്ന് ഡിസംബര്‍ 21 ന് റീടെണ്ടര്‍ ചെയ്തു. റീടെണ്ടര്‍ നടപടിക്രമങ്ങളില്‍ ഉദ്യോഗസ്ഥതലത്തില്‍ ക്രമക്കേട് നടന്നതായാണ് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടത്. കാന്റീന്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി പ്രവര്‍ത്തിക്കാത്തതു മൂലം പരാതി ഉയര്‍ന്നതും കളക്ടര്‍ പരിഗണിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ കളക്ടര്‍ ആശുപത്രി പ്രിന്‍സിപ്പാളിനോട് ആവശ്യപ്പെട്ടത്. ആശുപത്രി വികസന സമിതിയുടെ അടുത്ത യോഗം ഈ മാസം തന്നെ ചേരുമെന്നും കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s