ഗ്രന്ഥശാലകൾ യുവതലമുറയ്ക്ക് നാടിന്റെ ചരിത്രം പകർന്നു നൽകുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഇടമെന്ന് മന്ത്രി എ സി മൊയ്തീൻ

വടക്കാഞ്ചേരി : ഗ്രന്ഥശാലകൾ യുവതലമുറയ്ക്ക് നാടിന്റെ ചരിത്രം പകർന്നു നൽകുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഇടമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ.എങ്കക്കാട്  ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ സ്മാരക വായനശാല  സി. പി. നാരായൺ എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഗ്രന്ഥശാലകളിലൂടെ  വായനാശീലം വളർത്തിയെടുക്കുക മാത്രമല്ല ഭരതനുൾപ്പടെ നിരവധി കലാകാരൻമാർ മൺമറഞ്ഞ ചരിത്ര  പ്രാധാന്യമുള്ള എങ്കക്കാട് പോലുള്ള പ്രദേശങ്ങളുടെ സ്മരണകൾ നിലനിൽക്കുന്ന  കേന്ദ്രങ്ങൾ കൂടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി നിർമ്മിച്ച ഏ.സി. ഹാളിന്റെ ഉദ്ഘാടനം മുൻ രാജ്യസഭാംഗം സി.പി. നാരായണൻ നിർവ്വഹിച്ചു. വായനശാലാ അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി. പി. മധു നാൾവഴി വിശദീകരിച്ചു. കോസ്റ്റ്ഫോർഡ് പ്രൊജ്കട് എൻജിനീയർ സി. എ. നന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിശിഷ്ടാതിഥികളായ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, എസ്.ഐ.എഫ്.എൽ ഡയറക്ടർ സേവ്യർ ചിറ്റിലപ്പിള്ളി, മുൻ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എൻ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ എം. ആർ. സോമനാരായണൻ, സിപിഐഎം ഓട്ടുപാറ ലോക്കൽ സെക്രട്ടറി പി. എൻ. അനിൽകുമാർ, സിപിഐ വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറി എം. എസ്. അബ്ദുൾ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. വായനശാല സെക്രട്ടറി വി. മണികണ്ഠൻ സ്വാഗതവും, വായനശാല പ്രസിഡന്റ് കെ. ദീപക് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s