സംസ്ഥാനത്ത് ആദ്യമായി വൈദ്യുതി മീറ്റർ റീഡിങ് ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷനിലേക്ക്

on

ei5AC4B76548.jpg

തൃശ്ശൂർ: സംസ്ഥാനത്ത് വൈദ്യുതിവിതരണത്തിന് ലൈസൻസുള്ള ഏക തദ്ദേശഭരണസ്ഥാപനമാണ് തൃശ്ശൂർ കോർപ്പറേഷൻ.തൃശ്ശൂർ കോർപ്പറേഷൻ ഇലക്ട്രിക്കൽ ഡിപ്പാർട്ട്‌മെന്റ് (TCED) എന്നപേരിൽ രൂപീകരിച്ച കോർപ്പറേഷൻ വൈദ്യുതി വിഭാഗമാണ് കെ.എസ്.ഇ.ബിയിൽ നിന്നും വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നത്.സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ സ്വയംപര്യാപ്ത മാതൃകയായ ടെസ് സ്ഥാനത്ത് ആദ്യമായി വൈദ്യുതി മീറ്റർ റീഡിങ് സംവിധാനം ഒരുക്കുന്നു.കണ്ണൂർ ആസ്ഥാനമായ ഐ.ടി കമ്പനിയാണ് ആണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.വീടുകളുടെയും സ്ഥാപനങ്ങളുടെയും
വൈദ്യുതി മീറ്ററുകളിൽ ക്യൂആർ കോഡ് പതിപ്പിക്കുകയും മൊബൈൽ ആപ്പ് ഉപയോഗിച്ച് മീറ്റർ റീഡർ സ്‌കാൻ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ വിവരങ്ങൾ മുഴുവൻ ലഭിക്കും. തുടർന്ന് റീഡിങ് രേഖപ്പെടുത്തുമ്പോൾത്തന്നെ തൃശ്ശൂർ കോർപ്പറേഷൻ വൈദ്യുതിവകുപ്പിന്റെ സോഫ്റ്റ്‌വേറിലെ ഡേറ്റാ ബേസിലേക്ക് നേരിട്ട് രേഖപ്പെടുത്തും.സമയലാഭത്തിനു പുറമേ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് ബില്ല് മെസേജ് ആയി അയയ്ക്കുന്ന സംവിധാനവും ഉടൻ നടപ്പാക്കും.പദ്ധതി സർക്കാർ അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്.

Screenshot_20200110-223529_Photos~2

കോർപ്പറേഷൻ ഇലക്‌ട്രിക്കൽ സോഫ്റ്റ്‌വേറിന്റെ സോഴ്‌സ് കോഡ്, ഡേറ്റാ ബേസ് എന്നിവ കൈകാര്യംചെയ്യുന്ന സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചാണ് റീഡിങ്ങിനായി മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്നത്.നിലവിൽ സംസ്ഥാന വിദ്യുഛക്തി ബോർഡിൽ സ്പോട് ബില്ലിങ് മെഷീൻ (എസ്.ബി.എം.) ഉപയോഗിച്ചാണ് മീറ്റർ റീഡിങ് നടത്തുന്നത്. മീറ്റർ റീഡ് ചെയ്യുന്നയാൾ മെഷീനിൽ കൺസ്യൂമർ നമ്പറിൽ റീഡിങ് രേഖപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് അപ്പോൾത്തന്നെ ബില്ല് അച്ചടിച്ചുനൽകുകയും ചെയ്യും. ബില്ലിങ് മെഷീൻ അതത് വൈദ്യുതി ബോർഡ് ഓഫീസിൽ എത്തിച്ച് കംപ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോഴാണ് സോഫ്റ്റ്‌വേറിൽ റീഡിങ് അപ്‌ലോഡ് ആകുന്നത്.സോഫ്റ്റ്‌വെയർ സംവിധാനം നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് സ്ഥലത്തില്ലെങ്കിലും ബിൽ മെസ്സേജ് ആയും സോഫ്റ്റ്‌വെയർ വഴിയും ലഭ്യമാകുന്നതോടെ കൂടുതൽ സൗകര്യപ്രദമാകും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s