തിരുവില്ല്വാമല ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍  എസ്.പി. സി.  യുണിറ്റ്  അനുവദിച്ചു യു. ആര്‍. പ്രദീപ്‌ എം. എല്‍. എ .


 തൃശ്ശൂർ :  ചേലക്കര നിയോജകമണ്ഡലത്തിലെ തിരുവില്ല്വാമല ഗവണ്‍മെന്‍റ്ഹൈസ്ക്കൂളില്‍  സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യുണിറ്റ്   അനുവദിച്ചതായി യു. ആര്‍. പ്രദീപ്‌ എം. എല്‍. എ  അറിയിച്ചു. കഴിഞ്ഞ വര്‍ഷം ദേശമംഗലം, വരവൂര്‍, പഴയന്നൂര്‍ എന്നീ  ഗവണ്‍മെന്‍റ് ഹൈസ്കൂളുകളില്‍ എസ്.പി.സി.  യുണിറ്റ്അനുവദിച്ചു കിട്ടിയിരുന്നു. ഇവിടങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്. ഇതടക്കം മണ്ഡലത്തിലെ 7 സ്കൂളുകളില്‍ എസ്.പി.സി.  യുണിറ്റ്  അനുവദിച്ചു കിട്ടിയിട്ടുണ്ട്. തിരുവില്ല്വാമല ഗവണ്‍മെന്‍റ്ഹൈസ്ക്കൂളിലെ കുട്ടികളില്‍ ഭൂരിഭാഗം പേരും   പട്ടികജാതി – പിന്നാക്ക വിഭാഗ – കര്‍ഷക – കര്‍ഷക തൊഴിലാളി  കുടുംബങ്ങളില്‍  നിന്നു വരുന്ന സാമ്പത്തികശേഷി കുറഞ്ഞ കുട്ടികളാണെന്നും എസ്.പി.സി.  യുണിറ്റ്  അനുവദിച്ചു കിട്ടുന്നത് ഈ കുട്ടികള്‍ക്ക്  പഠനത്തില്‍ മികവുപുലര്‍ത്തുന്നത്തിനു വലിയതോതില്‍ പ്രയോജനം ചെയ്യും എന്ന് കാണിച്ച് എം. എല്‍. എ  യു. ആര്‍. പ്രദീപ്‌ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s