വനഭൂമി പട്ടയവിതരണം: അപേക്ഷ 14 മുതൽ സ്വീകരിക്കും

വനഭൂമി പട്ടയവിതരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ഗവ. ചീഫ് വിപ്പ് കെ രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല യോഗം

തൃശൂർ: വനഭൂമി പട്ടയവിതരണത്തിനുളള അപേക്ഷകൾ ജനുവരി 14, 15, 16 തിയ്യതികളിൽ സ്വീകരിക്കും. ഭൂമിപതിവ് ലിസ്റ്റിൽ പേരുണ്ടായിട്ടും വേണ്ടത്ര രേഖകൾ ഹാജരാക്കാത്തതിന്റെ പേരിൽ പട്ടയം ലഭിക്കാത്തവർക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. വില്ലേജ് ഓഫീസുകളിലാണ് അപേക്ഷകൾ സ്വീകരിക്കുക. കളക്ടറേറ്റിൽ ഗവ. ചീഫ് വിപ്പ് കെ രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല യോഗത്തിലാണ് തീരുമാനം. ജനുവരി 14-ന് കിള്ളന്നൂർ, പീച്ചി, പാണഞ്ചേരി വില്ലേജുകളിലും ജനുവരി 15-ന് മാന്ദാമംഗലം വില്ലേജിലും ജനുവരി 16-ന് പുത്തൂർ, മുളയം, കൈനൂർ, മാടക്കത്തറ എന്നീ വില്ലേജുകളിലുമാണ് രേഖകൾ സ്വീകരിക്കുക. ഫോറം 2, കൈമാറ്റക്കരാറുകൾ, ഭൂമി മനസ്സിലാക്കുന്നതിനുള്ള ലാൻഡ് മാർക്ക്, 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സമർപ്പിക്കുന്ന സത്യവാങ്മൂലം വോട്ടേർസ് ഐഡി/ അധാർ കാർഡ്/ റേഷൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ, സംയുക്ത പരിശോധന റിപ്പോർട്ട് (ജെ.വി.ആർ) എന്നിവയാണ് ഹാജരാക്കേണ്ടത്.
പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചിലവിന്റെയും ആവശ്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ വിഷയത്തിൽ ചില വ്യക്തികളും സംഘടനകളും പണപ്പിരിവ് നടത്തുന്നതുമായി പരാതി ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ച് ശരിയെന്ന് കണ്ടാൽ ക്രിമിനൽ കേസുൾപ്പെടെയുളള ശക്തമായി നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.ജില്ലയിൽ വനഭൂമി പട്ടയനടപടികൾ വേഗത്തിലാക്കുന്നതിന് ആഗസ്റ്റിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. പട്ടയനടപടികൾ വേഗത്തിലാക്കുന്നതിന് 10 പ്രത്യേക ടീമുകളെ നിയോഗിക്കാനും കേന്ദ്രാനുമതി ലഭിക്കുന്നതിന് ജിപിഎസ് കോർഡിനേറ്ററുകളും സർവെ സ്‌കെച്ചിൽ ചേർക്കാൻ ഹാൻഡ് ജിപിഎസ് യന്ത്രങ്ങൾ വാങ്ങാനും യോഗത്തിൽ തീരുമാനിച്ചു. ഇതിലേക്കായി ജില്ലാ കളക്ടർ പ്രത്യേക ഫണ്ട് കണ്ടെത്തി 10 ഹാൻഡ് ജിപിഎസ് യന്ത്രങ്ങൾ സർവെ വകുപ്പിന് ലഭ്യമാക്കി. കൂടാതെ മൂന്ന് സർവെയർമാർ അടങ്ങുന്ന 15 ടീമുകളെ സർവെ ജോലിക്കായി നിയോഗിച്ചു. ഈ ടീമുകൾ കേന്ദ്രാനുമതിക്കായി 1500 അപേക്ഷകൾ തയ്യാറാക്കി. ഈ അപേക്ഷകൾ ജനുവരിയിൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
ജില്ലയിലെ വനഭൂമി പട്ടയനടപടികൾ സുഗമാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന റിപ്പോർട്ടുകൾ ഇല്ലാത്ത അപേക്ഷകളിൽ കേന്ദ്ര പതിവ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. ഈ ഉത്തരവിലെ ചില നിബന്ധനകൾ മൂലം മേൽനടപടികൾ സാധ്യമല്ലാത്ത അവസ്ഥ വന്നിരുന്നു. അവ പരിഹരിക്കാൻ സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ നിന്ന് നൽകിയിട്ടുളള ഭേദഗതി അനുവദിച്ച് നൽകുന്ന മുറയ്ക്ക്, അദാലത്തിൽ മതിയായ രേഖകൾ സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ പട്ടയം നൽകുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതായിരിക്കും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s