നിറച്ചാര്‍ത്ത് 2020 മൂന്നാം ദിവസത്തിലേക്ക്

വടക്കാഞ്ചേരി : നിറച്ചാര്‍ത്ത് ദേശീയ ചിത്ര രചനാ ക്യാമ്പിലെ കലാകാരന്മാര്‍ ഗ്രാമത്തിലെ ഇടവഴികളും വീടുകളും അരിച്ചു പെറുക്കി, ഇഷ്ടപ്പെട്ടയിടം തിരഞ്ഞെടുത്ത് കലാസൃഷ്ടിയിലേര്‍പ്പെട്ടു തുടങ്ങി. 
എങ്കക്കാട്ടിലെ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലായാണ് കലാകാരന്മാര്‍ പ്രധാനമായും തമ്പടിച്ചിട്ടുള്ളത്. അതില്‍ തന്നെ മലയാള സിനിമയില്‍ വര്‍ണ്ണ പ്രപഞ്ചത്തിന്‍റെ വിസ്മയക്കൂട്ടൊരുക്കിയ ഭരതന്‍റെ വീടും പരിസരവും കലാകാരന്മാരുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികളടക്കം ഒട്ടേറെ പേര്‍ ക്യാമ്പും പ്രിന്‍റ് പ്രദര്‍ശനവും കാണാനെത്തുന്നുണ്ട്.
എങ്കക്കാട് ഷേണായ് മില്‍ അങ്കണത്തില്‍ വച്ച് കോസ്റ്റ് ഫോർഡ് കൺസൾട്ടൻറും പ്രശസ്ത ആർക്കിടെക്റ്റുമായ ശ്രീ ദേവപ്രിയൻ നിറച്ചാർത്ത് ആറാം പതിപ്പിന്റെ സമർപ്പണം നിർവഹിച്ചു. ശ്രീ  ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ സ്മാരക വായനശാല പ്രസിഡണ്ട് ദീപക് കുമാർ ഒടുവിലിന്റെ ഛായാചിത്രം ഏറ്റുവാങ്ങി. ശേഷം ഇരിങ്ങാലക്കുട നടനകൈരളി അവതരിപ്പിക്കുന്ന പാവക്കഥകളിയും കൊച്ചിയില്‍ നിന്നുള്ള സലിം നായര്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന പോസ്റ്റ് – ക്ലാസ്സിക്കല്‍ സംഗീതപരിപാടിയും നടന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s