ചേർപ്പ് സ്കൂളിന് പുതുവർഷ സമ്മാനവുമായി ജില്ലാ പഞ്ചായത്ത്

തൃശ്ശൂർ: ജില്ലാ പഞ്ചയത്തിന്റെ പുതു വർഷ
സമ്മാനമായി ചേർപ്പ് ഗവ വൊക്കേഷനൽ
ഹയർ സെക്കൻഡറി സ്കൂളിന് മനോഹര
കവാടം. 17 ലക്ഷം രൂപ ചിലഴിച്ചാണ്
സ്കൂളിന്റെ ചുറ്റുമതിലും, കവാടവും ജില്ലാ
പഞ്ചായത്ത് നിർമ്മിച്ചു നൽകിയത്. ഇതിന്റെ
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മേരി തോമസ് നിർവഹിച്ചു. ജില്ലയിലെ ഏറെ
പഴക്കമേറിയ സർക്കാർ സ്കൂളിൽ 1800
വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വർഷങ്ങളായി
തകർന്നു കിടന്ന ചുറ്റുമതിലും ഗേറ്റുമാണ്
പുതുക്കി കവാടത്തോടെ
മനോഹരമാക്കിയത്. ജില്ലാ പഞ്ചായത്ത്
അംഗം പി.കെ ലോഹിതാക്ഷൻ അധ്യക്ഷത
വഹിച്ചു. പി ടി.എ പ്രസിഡന്റ് പി.എച്ച്
ഷാജഹാൻ, ബ്ലോക്ക് ക്ഷേമകാര്യ
ചെയർമാൻ കെ ഡി മിൽട്ടൺ,
പ്രിൻസിപ്പൽമാരായ ശർമിള ചിദംബരൻ,
ലിനി എൽസൺ, പ്രധാന അധ്യാപിക യൂ കെ
ഹസീന തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s