ഗാനഗന്ധർവ്വൻ യേശുദാസിന്റെ 80-ാം പിറന്നാളിന് തൃശ്ശൂരിന്റെ ഗാനാർച്ചന

തൃശ്ശൂർ : ഗാന ഗന്ധർവ്വൻ കെ.ജെ യേശുദാസിന്റെ 80ആം ജന്മദിനത്തോടനുബന്ധിച്ചു തൃശൂർ ഗീതം സംഗീതം കലാസാംസ്‌കാരിക വേദി ഒരുക്കിയ ഗന്ധർവ സംഗീതം ദാസേട്ടൻ @80 തൃശൂർ ടൌൺ ഹാളിൽ നടന്നു.ചടങ്ങ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യേശുദാസിന് ആദരവായി 80 ഗായകർ ചേർന്ന് 80 ഗാനങ്ങൾ ആലപിച്ചു.ചടങ്ങിൽ ജയരാജ് വാര്യർ, കവി ആലങ്കോട് ലീലാകൃഷ്ണൻ , പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു. നിരവധി സംഗീതപ്രേമികൾ ആണ്, തൃശൂർ ടൗൺ ഹാളിൽ അണിയിച്ചൊരുക്കിയ സംഗീതാർച്ചന യുടെ ഭാഗമാകാൻ എത്തിയിരിക്കുന്നത്. മലയാള സിനിമ താരവും, നട കലാകാരനുമായ ജയരാജ് വാര്യർ ആണ് പരിപാടിയുടെ അവതാരകൻ. ടൗൺഹാളിനു പുറത്ത്, കെ ജെ യേശുദാസ്ന്റെ സംഗീത ജീവിതത്തെ ആസ്പദമാക്കി കൊണ്ടുള്ള ഫോട്ടോ പ്രദർശനവും ഉണ്ട്. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിൽ പിന്നിട്ട മികച്ച മുഹൂർത്തങ്ങളാണ്, ഫോട്ടോ പ്രദർശനത്തിൽ പ്രധാനമായി ഉൾപ്പെട്ടിട്ടുള്ളത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s