മഹാരാഷ്ട്രയിൽ പാവപ്പെട്ടവർക്ക് 10 രൂപക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുമായി ശിവസേന സർക്കാർ

 

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സ്വപ്ന പദ്ധതിയായ 10 രൂപ ഭക്ഷണ പദ്ധതി ജനുവരി 26 ന് ആരംഭിക്കുന്നു.സംസ്ഥാനത്തുടനീളം പാവപ്പെട്ട ജനങ്ങൾക്ക് ജനുവരി 26 മുതൽ ഭക്ഷണം നൽകിത്തുടങ്ങാൻ ഡിസംബർ 24 നാണ് പദ്ധതി സംസ്ഥാന മന്ത്രിസഭ തീരുമാനം എടുത്തത്.കോണ്ഗ്രസ്സ് ശിവസേന സഖ്യമായ മഹാവികാസ് അഘടിയുടെ പൊതുമിനിമം പരിപാടിയിൽ ഉൾപ്പെട്ടതും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേനയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു 10 രൂപക്ക് ഭക്ഷണം ലഭ്യമാക്കുമെന്നത്.

purnabramha-home-style-marathi-food-in-bangalore.1024x1024 (1).jpg

മഹാരാഷ്ട്ര ഭക്ഷ്യ സിവിൽ സപ്ലൈസ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് ‘ശിവഭോജൻ’ പദ്ധതി എല്ലാ ജില്ലകളിലും ആരംഭിക്കുന്നത്.രണ്ട് ചപ്പാത്തികൾ 50 ഗ്രാം വീതം, 100 ഗ്രാം പച്ചക്കറി, ചോറ് 150 ഗ്രാം, പയർ 100 ഗ്രാം എന്നിവയാണ്‌ പത്ത് രൂപക്ക് ലഭിക്കുക.സർക്കാർ ആശുപത്രികൾ,ബസ് സ്റ്റാന്റ്,റയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ എൻ.ജി.ഒ കളുമായി സഹകരിച്ചാണ് ഭക്ഷണ വിതരണ ശാലകൾ നടത്തുക.

15-04-2017-food-plate-punjab_201910311418.jpg

ആദ്യഘട്ടത്തിൽ ഓരോ ലഞ്ച് ഹോമിനും 75 മുതൽ 150 വരെ ആളുകൾക്ക് ഭക്ഷണം വിളമ്പാൻ കഴിയും.ഉച്ചഭക്ഷണം 12 മുതൽ 2 മണി വരെയാണ് ഉച്ചഭക്ഷണ വിതരണം ചെയ്യുക.ജില്ലയിൽ ഒന്നെന്ന രീതിയിലാണ് ‘ശിവ് ഭോജനാലയം’ തുറക്കുക.ഇവക്ക് 6.48 കോടി രൂപയാണ് മൂന്ന് മാസത്തേക്ക് പ്രവർത്തന ചിലവായി സർക്കാർ കണക്കാക്കുന്നത്.നിലവിൽ മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ ഉച്ചഭക്ഷണത്തിന് 35 രൂപയും നഗരത്തിൽ 50 രൂപയ്ക്കാണ് നിരക്ക് ഈടാക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s