എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് പിടികൂടി

തൃശ്ശൂർ : വിൽപ്പനക്കെത്തിച്ച അതിതീവ്ര വിഭാഗത്തിൽപ്പെട്ട എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് പിടികൂടി.തൃശ്ശൂര്‍  കൈപ്പറമ്പ് സ്വദേശി 26 വയസ്സുള്ള ശ്രീരാഗ് ആണ്  തൃശ്ശൂര്‍  വെസ്റ്റ് പൊലീസിെൻറ പിടിയിലായത്. ബംഗ്ളൂരിൽ നിന്നും തൃശൂരിലേക്ക് വിൽപ്പനക്കെത്തിച്ചതാണ് എം.ഡി.എം.എ . പുഴക്കൽ ഭാഗത്ത് നിന്നുമാണ് ശ്രീരാഗിനെ പൊലീസ് പിടികൂടിയത്. യുവാക്കൾ ഒരു തവണ ഉപയോഗിച്ചാൽ തന്നെ മയക്കുമരുന്നിന് അടിമപ്പെടുന്നതിനും മാനസീക വിഭ്രാന്തിക്ക് അടിമപ്പെടുന്നതുമാണ് എം.ഡി.എം.എ മയക്കുമരുന്ന്. വെസ്റ്റ് സ്റ്റേഷൻ ഓഫീസർ എൻ.എസ്.സലീഷിെൻറ നേതൃത്വത്തിൽ എസ്.ഐ. സി.കെ.ബൈജു, സി.പി.ഒമാരായ അബീഷ് ആൻറണി, അനിൽകുമാർ…

ജോലിക്ക് വന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതി പിടിയിൽ

തൃശ്ശൂർ : ജോലിക്ക് വന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതി തൃശ്ശൂര്‍ വെസ്റ്റ് പൊലീസിെൻറ പിടിയിലായി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസിെൻറ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് ഓടിച്ചിട്ട് സാഹസീകമായി പിടികൂടി. ഒല്ലൂർ അഞ്ചേരിച്ചിറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി 33 വയസ്സുള്ള പ്രവീൺ കുമാറിനെ ആണ് തൃശ്ശൂര്‍  വെസ്റ്റ് പൊലീസ് സാഹസീകമായി അറസ്റ്റ് ചെയ്തത്. പൂങ്കന്നം കുട്ടൻകുളങ്ങര സ്വദേശി  വിജയലക്ഷ്മിയുടെ വീട്ടിൽ പെയിൻറ് ജോലിയ്ക്കു വന്ന ഇയാൾ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന അഞ്ചു…

ഭരണ ഭീകരതക്കെതിരെ കൈകോര്‍ക്കുക : എസ് വൈ എസ്

കൊടുങ്ങല്ലൂര്‍ : ഒരുമയില്‍ പെരുമ തീര്‍ത്ത മണ്ണില്‍ മതത്തിന്‍റെ പേരില്‍ വിഭജനം സൃഷ്ടിച്ച് അസ്വസ്ത്യം വിതക്കാനുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷമായ ജനരോഷം ആളി പടരുമ്പോള്‍ കേന്ദ്ര ഭരണക്കൂടം കണ്ണ് തുറക്കണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു.പൗരത്വം ഒരു വ്യക്തിയുടെ അഭിമാനവും അന്തസുമാണ്.മത രാഷ്ട്രമാക്കാനുള്ള കുത്സിത ശ്രമത്തിനെതിരെ നാം ഒറ്റക്കെട്ടായി നിന്ന് ഭരണഘടന സംരക്ഷിക്കാന്‍ നമ്മുക്ക് കൈകോര്‍ക്കാം.പൗരത്വം ഔദാര്യമല്ല,യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് തൃശൂര്‍ നഗരത്തില്‍ നടത്തുന്ന ജില്ലാ യുവജന റാലിയുടെ…

ഫാസിസത്തെ തൂത്തെറിഞ്ഞ് രാജ്യത്തെ സംരക്ഷിക്കുക : എസ് വൈ എസ്

മതിലകം :കേളികേട്ട ഇന്ത്യാ മഹാരാജ്യം ഒരു മാലയിലെ മുത്തുമണികളെ പോലെ ഒത്തുചേര്‍ന്ന് വൈദേശിക അധിനിവേശ ശക്തികള്‍ക്കെതിരെ പടപൊരുതി സ്വാതന്ത്യം നേടിയെടുത്ത നാട്.മഹിതമായ പാരമ്പര്യം പേറുന്ന ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം,തുല്ല്യ നീതി,എല്ലാ മതങ്ങളോടും സമദൂരം എന്നീ ആശയങ്ങളുടെ കടക്ക് കത്തി വെക്കാനാണ് ഫാസിസം ശ്രമിക്കുന്നത്.ഭരണാധികാരികള്‍ ചെയ്തു കൂട്ടുന്ന പൗരത്വ ഭേദഗതി ബില്ല് രാജ്യത്ത് വിള്ളല്‍ സൃഷ്ടിക്കാനേ കഴിയൂവെന്ന് എസ് വൈ എസ് ആഹ്വാനം ചെയ്തു.പൗരത്വം ഔദാര്യമല്ല ,യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ്…

കേച്ചേരി – അക്കിക്കാവ് ബൈപാസ് 32.66 കോടി രൂപയുടെ ഭരണാനുമതി

തൃശ്ശൂർ : കേച്ചേരി – അക്കിക്കാവ് ബൈപാസ് പുനരുദ്ധാരണത്തിനായി 32.66 കോടി രൂപയുടെ പദ്ധതിയ്ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അന്തിമ അനുമതി നല്‍കി. ബൈപാസ് പുനരുദ്ധാരണം പൂര്‍ത്തിയാകുന്നതോടെ കുന്നംകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹരിരമാകും. 9.88 കി.മി നീളമുള്ള നിര്‍ദ്ദിഷ്ട റോഡ് 12 മീറ്റര്‍ വീതിയിലാണ് നിര്‍മ്മിക്കുക. റോഡിന്റെ ഇരു ഭാഗത്തും ഡ്രൈനേജ് സംവിധാനവും കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക നടപ്പാതയും ഉണ്ടാകും. ‘ജിയോ ടെക്സ്റ്റൈല്‍ – ജിയോ സെല്‍’ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കന്ന കേരളത്തിലെ ആദ്യ റോഡെന്ന…

ബൈക്കപകടത്തിൽ സിനിമ നിർമ്മാതാവിനും കൂട്ടുകാരനും പരിക്ക്

ചാവക്കാട്: നഗരത്തിൽ കാറിടിച്ച് ബൈക്ക് യാത്രികരായ സിനിമാ നിർമ്മാതാവിനും കൂട്ടുകാരനും പരിക്ക്.സിനിമാ നിർമ്മാതാവ് സർഗം കബീർ (48), കൂട്ടുകാരനും യു.എ.ഇ പ്രവാസിയുമായി വഞ്ചിക്കടവ് സ്വദേശി പേള ബഷീർ (48) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ബുധനാഴ്ച്ച രാവിലെ ഏഴോടെ ചാവക്കാട് ബൈപ്പാസ് ജങ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഇരുവരും ഏനാമാവ് റോഡിലൂടെ ചാവക്കാട് ട്രാഫിക് ഐലൻറ്ഭാഗത്തേക്ക് വരുകയായിരുന്നു. ഗുരുവായൂരിലേക്ക് പോകുകയായിരുന്നു മലപ്പുറം വണ്ടൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞതോടെ ിരുവരും വീണതാണ് പരിക്കിനു കാരണം. ഉടനെ…

എസ് വൈ എസ് ജില്ലാ റോഡ് മാര്‍ച്ചിന് ചാവക്കാട് സ്വീകരണം

ചാവക്കാട് :പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ഫെബ്രുവരി ഒന്നിന് തൃശൂരില്‍ നടത്തുന്ന ജില്ലാ യുവജന റാലിയുടെ ഭാഗമായി സംഘടിപ്പിച്ച റോഡ് മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം.രാമ ജന്മ ഭൂമി,കശ്മീര്‍ വിഭജനം,എന്‍ ആര്‍ സി,ഏക സിവില്‍കോഡ് തുടങ്ങി വര്‍ഗ്ഗീയ അജണ്ടകള്‍ ചര്‍ച്ചയാക്കി രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക, ക്രമ സമാധാന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഗൂഢശ്രമങ്ങളെ തുറന്ന് കാട്ടിയാണ് എസ് വൈ എസ് റോഡ് മാര്‍ച്ച് പ്രയാണം…