നെൽകൃഷിക്ക് ഭീഷണിയായി ഇലകരിച്ചിൽ രോഗം പടരുന്നു

on

Screenshot 2019-12-22 at 8.56.12 PM

വടക്കാഞ്ചേരി : പാടശേഖരങ്ങളെ പിടിമുറുക്കിയ ഇലകരിച്ചിൽ രോഗം കർഷക സമൂഹത്തെ കണ്ണീർ കയത്തിലാഴ്ത്തുമ്പോൾ വടക്കാഞ്ചേരി മംഗലത്ത് നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാർത്ത. യുവകർഷകൻ നാസർ മങ്കര പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന അഞ്ച് ഏക്കർ സ്ഥലത്തെ കൊയ്ത്തിന് പാകമായ നെൽകൃഷി പൂർണ്ണമായും നശിച്ച നിലയിലാണ്. നെല്ലെല്ലാം പതിരാണെന്ന് കൃഷിയിടം സന്ദർശിച്ച വിദഗ്ദ സംഘം വെളിപ്പെടുത്തിയതോടെ കൃഷിയെ പ്രണയിക്കുന്ന ഈ യുവ കർഷകൻ സങ്കട കടലിലായി. ഉമ നെൽവിത്താണ് ഈ വിധം കർഷകനെ ചതിച്ചത്. ഇല കരിച്ചിൽ രോഗമാണ് നെൽപാടത്തെ പ തിരിന്റെ ഇടമാക്കിയതെന്ന് കർഷകർ പറയുന്നു. കൃഷിയിടത്തിൽ നിന്ന് ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായതോടെ കൃഷി ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് നാസർ. കൊയ്ത്ത് മെഷീൻ പാടത്തിറങ്ങണമെങ്കിൽ മണികൂറിന് 2700 രൂപ നൽകണം കാൽ ലക്ഷം രൂപയുണ്ടെങ്കിലേ അഞ്ച് ഏക്കർ സ്ഥലം കൊയ്തെടുക്കാനാകൂ. അത് കൂടി നഷ്ടപ്പെടുത്താൻ താൻ ഇല്ലെന്നാണ് നാസർ പറയുന്നത്. കൊയ്തെടുത്തിട്ട് കാര്യമില്ലെന്ന അഭിപ്രായം പഠനസംഘവും പ്രകടിപ്പിക്കുന്നു

Screenshot 2019-12-22 at 8.55.54 PM

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s