തൃശ്ശൂർ ചലച്ചിത്ര വികസന കോർപ്പറേഷൻ തിയറ്റർ കാൻറീനിൽ നിന്നും പഴകിയ ഭക്ഷണം ലഭിച്ചെന്ന് പരാതി.

on

കാൻറീനിൽ നിന്നും വാങ്ങിയ പഫ്‌സ് പഴയതെന്നാരോപിച്ചു ഉപഭോക്താവ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകി.വടൂക്കര സ്വദേശി ബിനീഷ് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകിയത്

തൃശ്ശൂർ: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള തൃശ്ശൂരിലെ കൈരളി-ശ്രീ തിയേറ്ററുകളിലെ കാൻറീനിൽ നിന്നുമാണ് പഴകിയ ദുർഗന്ധം വമിക്കുന്ന പഫ്സ് ലഭിച്ചതായി കാണിച്ചു വടൂക്കര സ്വദേശി ബിനീഷ് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകിയത്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് സിനിമക്കെത്തിയവർക്ക് ചായക്കൊപ്പം വാങ്ങിച്ചവർക്കാണ് പഴകിയ പഫ്സ് ലഭിച്ചത്.കാൻറീനിൽ പരാതി പറഞ്ഞപ്പോൾ ആദ്യം എതിർത്ത കടയിലുണ്ടായിരുന്നവർ മാറ്റി നൽകാമെന്നും പണം വേണ്ടെന്നും പറഞ്ഞുവെന്നും, അധികൃതർക്ക് പരാതി നൽകുമെന്ന് അറിയിച്ചതോടെ അവശേഷിച്ചിരുന്ന സാധനങ്ങൾ അവിടെ നിന്നും നീക്കിയതായും പരാതിയിൽ പറയുന്നു. ഇതിെൻറ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരൻ പുറത്തുവിട്ടു.കെട്ടിടവും തിയേറ്ററും ചലച്ചിത്ര വികസന കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ളതാണെങ്കിലും കാൻറീൻ നടത്തിപ്പ് സ്വകാര്യ കരാറുകാർക്കാണ് നൽകിയിരിക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s