പീച്ചിയിൽ കർണ്ണാടക വാഹനങ്ങൾ തടഞ്ഞു യൂത്ത് കോൺഗ്രസ്സ്

തൃശൂർ : ഇന്ത്യൻ ഗവൺമെൻറ് നടപ്പാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്ത കർണ്ണാടകയിലെ മൂന്ന് പേരെ പോലീസ്‌ വെടിവച്ച്‌ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ പ്രതിഷേധിച്ചു പീച്ചിയിൽ ദേശീയപാതയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കർണാടക റജിസ്ട്രേഷൻ വാഹനങ്ങൾ തടഞ്ഞ്‌ വാഹനങ്ങളിൽ പ്രതിഷേധ പോസ്റ്ററുകൾ പതിക്കുകയും യദിയൂരപ്പ, നരേന്ദ്രമോദി,അമിത്ഷാ എന്നിവരുടെ കോലം കത്തിക്കുകയും ചെയ്തു.പീച്ചി റോഡ്‌ ജംഗ്ഷനിലേക്ക്‌ പ്രകടനമായെത്തിയ യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകർ കർണ്ണാടക വാഹനങ്ങൾ തടഞ്ഞ്‌ നിർത്തി പോസ്റ്റർ പതിച്ചു.

പ്രതിഷേധ യോഗം മണ്ഡലം കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ ഷിബു പോൾ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകൻ ഷൈജു കുര്യൻ അദ്യക്ഷത വഹിച്ചു. യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകൻ ബ്ലസൻ വർഗ്ഗീസ്‌, കോൺഗ്രസ്സ്‌ നേതാക്കളായ ഷിജോ പി ചാക്കോ, കെ.പി ചാക്കോച്ചൻ,റോയ്‌ തോമസ്‌, സി.കെ ഷണ്മുഖൻ, ടി.വി ജോൺ, ജോളി ജോർജ്ജ്‌, ചെറിയാൻ തോമസ്‌, ഉണ്ണി മുടിക്കോട്‌, യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകരായ ജോജോ കണ്ണാറ, ജിജോ കണ്ണമ്പുഴ, ജിബിൻ ജോജി,അഭിലാഷ്‌ പാണഞ്ചേരി, ബിബിൻ ബേബി, ആൽബർട്ട്‌, വിനി മാത്യൂ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s