ക്രിസ്മസിനെ വരവേൽക്കാൻ കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ വാർത്താ നക്ഷത്രം

ക്രിസ്മസിനേയും പുതുവത്സരത്തേയും വരവേറ്റ് കുഞ്ഞാലി പാറ സംരക്ഷണ സമിതി ഒരുക്കിയ വാർത്താ നക്ഷത്രം ശ്രദ്ധേയമാകുന്നു. നാലു മാസത്തോളമായി തുടരുന്ന സമരത്തിന്റെ വാർത്തകൾ അനുദിനം പുറം ലോകത്തെ അറിയിച്ചു കൊണ്ടിരിക്കുന്ന പത്ര ദൃശ്യ മാധ്യമങ്ങളുടെ പേരും ലോഗോയും വാർത്താ കട്ടിംഗുകളും ഉൾപ്പെടുത്തിയാണ് വാർത്ത നക്ഷത്രം തയ്യാറാക്കിയിട്ടുള്ളത്.തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറ നിവാസികൾ ഏറെക്കാലമായി ജീവിക്കാനുള്ള അവകാശത്തിനായുള്ള നിരന്തര സമരത്തിലാണ്.തങ്ങളുടെ പ്രദേശത്തു സ്വൈര്യ ജീവിതത്തിനു ഭീഷണിയായി സ്ഥിതിചെയ്യുന്ന ക്വാറി നിർത്തലാക്കണമെന്നതാണ് ഇവരുടെ ആവശ്യം.നാളിതുവരെയായിട്ടും സമരത്തിന് അനുകൂലമായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലെങ്കിലും കുഞ്ഞാലിപ്പാറയിലെ ജനങ്ങൾ ഈ ക്രിസ്മസ് രാവിലും ഭീതിയുടെ നിഴലിൽ സമരപ്പന്തലിലാകും കഴിഞ്ഞു കൂടുക.ഇതിനിടെ നാലു മാസത്തോളമായി തുടരുന്ന സമരത്തിന്റെ വാർത്തകൾ അനുദിനം പുറം ലോകത്തെ അറിയിച്ചു കൊണ്ടിരിക്കുന്ന പത്ര ദൃശ്യ മാധ്യമങ്ങളുടെ പേരും ലോഗോയും വാർത്താ കട്ടിംഗുകളും ഉൾപ്പെടുത്തി ഒരു കൂറ്റൻ വാർത്ത നക്ഷത്രം തയ്യാറാക്കിരിക്കുകയാണിവർ.തങ്ങളുടെ സങ്കടങ്ങൾ നാടിനെ അറിയിച്ച മാധ്യമങ്ങളോടുള്ള സ്നേഹമാണ് കുഞ്ഞാലിപ്പാറക്കാർ നക്ഷത്രത്തിന്റെ രൂപത്തിൽ ഒരുക്കിയിരിക്കുന്നത്.


സ്ത്രീക്കളും കുട്ടികളും വൃദ്ധരുമടക്കം നാടാകെ ഒരുമിച്ചിറങ്ങിയ സമരത്തിന്റെ നാൾവഴികൾ നക്ഷത്രത്തിൽ കാണാനാകും. സമരസമിതി പ്രവർത്തകരായ ജസ്റ്റിൻ മങ്കുഴി , സോണി മംഗലൻ, ഐസക് ചെറിയാൻ, ബെൻസൻ പെരേപ്പാടൻ, ലിന്റോ കൈതാരൻ,ഫിന്റോ പനോക്കാരൻ, ജോമിസ് ജോർജ്  എന്നിവർ ചേർന്നാണ്  ഒരാഴ്ച കൊണ്ടാണ് 16 അടി ഉയരമുള്ള നക്ഷത്രം തയ്യാറാക്കിയത്. സമരപന്തലിനു സമീപം സ്ഥാപിച്ച നക്ഷത്രം ഞായറാഴ്ച വൈകീട്ട്  ഫോട്ടോ മ്യൂസ് ഡയറക്ടർ ഡോ.ഉണ്ണികൃഷ്ണൻ പുളിക്കൽ  സ്വിച്ച് ഓൺ ചെയതു.സമരത്തിന് നേരെ അധികാരികൾ കണ്ണ് തുറന്നിട്ടില്ലെങ്കിലും തളരാതെ പുതുവർഷത്തിലും ജീവിത സമരം സധൈര്യം മുന്നോട്ടു കൊണ്ടുപോകാനാണ് കുഞ്ഞാലിപ്പാറക്കാരുടെ തീരുമാനം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s