കേന്ദ്ര സഹമന്ത്രി വി.മുരളീധരന് നേരെ പ്രതിഷേധം.

തൃശ്ശൂർ: സഹപ്രവർത്തകയെ വീടുകയറി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത തിരുവനന്തപുരത്തെ ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ ന്യായീകരിച്ചും ഇരയെ വിമർശിച്ചും സമ്മേളനത്തിൽ സംസാരിച്ചതിനെ ചോദ്യം ചെയ്തായിരുന്നു വനിതാ മാധ്യമപ്രവർത്തകർ മുരളീധരനെ ഉപരോധിച്ചത്.പരാമർശം ശരിയായില്ലെന്ന് പ്രതിഷേധമായി മാധ്യമപ്രവർത്തകർ കേന്ദ്രമന്ത്രിയെ അറിയിച്ചു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും ഇതിനോട് മുരളീധരൻ പ്രതികരിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ആദര സമ്മേളന ഉദ്ഘാടകനായിരുന്നു വി.മുരളീധരൻ. പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ആരോപണ വിധേയനെ ന്യായീകരിച്ചും തുല്യനീതി വേണമെന്ന് ആവശ്യപ്പെട്ടുമുള്ള മന്ത്രിയുടെ പരാമർശം. ആരോപിതന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടി. ചിലർ ചെയ്യുമ്പോൾ തെറ്റും ചിലർ ചെയ്യുമ്പോൾ ശരിയും ആകരുതെന്നും. നിഷ്പക്ഷത വേണമെന്നും തുല്യത പാലിക്കണമെന്നുമായിരുന്നു മുരളീധരന്റെ വിവാദ പരാമർശം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s