അന്തർ സംസ്ഥാന മയക്കു മരുന്ന് കടത്തു സംഘം തൃശ്ശൂരിൽ പിടിയിൽ

on

ക്രിസ്തുമസ് നോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിനിടയിൽ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാണ് പ്രതികള്‍ പിടിയിലായത്.

തൃശ്ശൂർ: അന്തർ സംസ്ഥാന മയക്കു മരുന്ന് കടത്തു സംഘം13 കിലോയോളം കഞ്ചാവുമായി തൃശ്ശൂര്‍ എക്സൈസ് ഇന്റലിജൻസ് ടീമിന്റെ പിടിയിലായി. ക്രിസ്തുമസ് നോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിനിടയിൽ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാണ് പ്രതികള്‍ പിടിയിലായത്.മലപ്പുറം സ്വദേശികളായ ഉബൈസ്, ഷിബു എന്നിവരാണ് പിടിയിലായത്.
തൃശൂർ, മലപ്പുറം ജില്ലകളിലേക്ക് വലിയ തോതിൽ ആന്ധ്രയിൽ നിന്നും കഞ്ചാവ് ട്രെയിൻ മാർഗവും, കാർ മുഖാന്തിരവും കടത്തി വന്നിരുന്ന സംഘമാണ് പിടിയിലായത്.തൃശ്ശൂര്‍ എക്സൈസ് ഇന്റലിജൻസിന്റെ തുടർച്ചയായ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ് കണ്ടെടുത്ത് . വിദ്യാർത്ഥികളും, യുവാക്കളും, ലഹരി മരുന്നിന്റെ അടിമകളായി മാറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തൃശ്ശൂർ എക്സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ എസ്. മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണമാണ് ഫലം കണ്ടത്.സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തില്‍ എക്സൈസ് ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർമാരായ മണികണ്ഠൻ, സതീഷ്, ഷിബു, മോഹനൻ, ഷെഫീക് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s