കിണറ്റിൽ അകപ്പെട്ട പെരുമ്പാമ്പിനെ സാഹസീകമായി പിടികൂടി വനംവകുപ്പ് ജീവനക്കാരൻ

കിണറ്റിൽ അകപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ ശരീരത്തിൽ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ പിടിവിടാതെ വീണ്ടും കയറിൽ കരക്ക് കയറുകയായിരുന്നു പട്ടിക്കാട് ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ പേരാമംഗലം സ്വദേശി ശ്രീക്കുട്ടൻ.

തൃശ്ശൂർ: കൈപ്പറമ്പിൽ വീട്ടുകിണറ്റിൽ കുടുങ്ങിയ പെരുമ്പാമ്പിനെയാണ് സാഹസീകമായി പട്ടിക്കാട് ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ പേരാമംഗലം സ്വദേശി ശ്രീക്കുട്ടൻ പുറത്തെത്തിച്ചത്. നാൽപ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് വടത്തിൽ പിടിച്ചായിരുന്നു ശ്രീകുട്ടൻ ഇറങ്ങിയത്. കിണറ്റിലെ മണ്ണിടിഞ്ഞ ദ്വാരത്തിനുള്ളിലായിരുന്ന പാമ്പിനെ ഒരു കയ്യിൽ നിന്ന് തലചേർത്ത് പിടിച്ച് കൈക്കലാക്കി. മുകളിലേക്ക് കയറുന്നതിനിടെ പാമ്പ് ശ്രീക്കുട്ടനെ വരിഞ്ഞു മുറുക്കുകയും ചെയ്തു. കയറിൽ നിന്ന് പിടുത്തം വിട്ടാൽ കിണറ്റിലേക്ക് വീഴും, പാമ്പിനെ പിടുത്തം വിട്ടാൽ ആക്രമിച്ച് മരണത്തിനിടയാക്കുകയും ചെയ്യും.മരണത്തിനും ജീവിതത്തിനുമിടയിലെ നൂലിഴക്കിടയിലൂടെയായിരുന്നു പാമ്പുമായുള്ള സാഹസീക കരക്ക് കയറൽ. ഒരു കയ്യിൽ പാമ്പിനെയും മറുകയ്യിൽ കയറിലും പിടിച്ച് മുകളിൽ നിന്നും വലിച്ച് കയറ്റുകയായിരുന്നു. ഇതിനിടയിൽ ശരീരം കിണറിെൻറ തിട്ടകളിൽ തട്ടിയും ഉരയുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടക്ക് മുൾപ്പടർപ്പുകൾക്കിടയിൽ കുടുങ്ങിയതോടെ കയർ കടിച്ച് മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ പിടുത്തം വിട്ട് കിണറിലേക്ക് തന്നെ വീഴുകയായിരുന്നു. വീഴ്ചയിലും പക്ഷേ, ശ്രീകുട്ടൻ പാമ്പിനെ വിട്ടില്ല. പിന്നീട് കയറിറക്കി വീണ്ടും കരക്ക് കയറുകയായിരുന്നു. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് വിട്ടു. രണ്ട് മാസം മുമ്പ് കിണറിൽ കുടുങ്ങിയ രാജവെമ്പാലയെയും ഇതേ പോലെ തന്നെ പുറത്തെത്തിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. അപകടം പിടിച്ച പ്രവർത്തനത്തെ ആരും അനുകരിക്കരുതെന്ന ഉപദേശമാണ് ശ്രീക്കുട്ടനും വനംവകുപ്പിനുമുള്ളത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s