‘മിസിസ് യുണൈറ്റഡ് നേഷൻസ് വേൾഡ്’ ഫ്രം ചേലക്കര

സരിത രാം മേനോൻ

ചേലക്കര കോലഞ്ചേരി കൃഷ്ണൻകുട്ടി നായരുടെയും രാധികയുടെയും മകൾ സരിത രാം മേനോൻ ഇന്ന് ഓസ്‌ട്രേലിയയുടെ യശസ്സ് ഉയർത്തിയ വനിതയാണ്. ലോകത്താദ്യമായാണ് ദക്ഷിണേഷ്യക്കാരിയായ ഒരു വനിത ഓസ്‌ട്രേലിയയെ പ്രതിനിധാനംചെയ്ത്‌ മിസിസ് യുണൈറ്റഡ് നാഷൻസ് വേൾഡ് എന്ന സൗന്ദര്യപ്പട്ടം നേടുന്നത്. സൗത്ത് ഓസ്‌ട്രേലിയയിൽ നടന്ന വാശിയേറിയ മത്സരത്തിൽ അമ്പതിലധികം രാജ്യങ്ങളിലെ 58 മത്സരാർഥികളെ തോൽപ്പിച്ചാണ് സരിത വിജയകിരീടം അണിഞ്ഞത്.രാം മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സരിത ഓസ്‌ട്രേലിയയിലേയ്ക്ക് പറന്നത്. മക്കളായിക്കഴിഞ്ഞ് ഏത് വീട്ടമ്മയും നേരിടുന്ന പ്രതിസന്ധികൾ സരിതയും നേരിട്ടു.

ഈ തൃശ്ശൂരുകാരിക്കും പറയാനുണ്ട് ആത്മവിശ്വാസക്കുറവ് മടുപ്പിച്ച ദിവസങ്ങളെക്കുറിച്ച്.

ആഫ്രിക്കയിൽ അക്കൗണ്ട്‌സ് വിഭാഗത്തിൽ ക്രെഡിറ്റ് കൺട്രോളറായിരുന്നു ഇവർ. അതിനുശേഷം ഓസ്‌ട്രേലിയയിൽ അക്കൗണ്ട്‌സ്‌ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് രണ്ടാമത്തെ മകനുണ്ടാവുന്നത്. ജോലിയും മക്കളുടെ കാര്യങ്ങളും ഒരുമിച്ച് നോക്കാനുള്ള ബുദ്ധിമുട്ട് മൂലം ജോലി രാജിവെയ്ക്കുകയായിരുന്നു. മക്കളെ വളർത്തിവലുതാക്കാനായി മാറ്റിവെച്ച ദിവസങ്ങൾ… ആത്മവിശ്വാസം വളർത്തിയെടുക്കണമെന്ന മോഹവും കുടുംബത്തിന്റെ പിന്തുണയുമാണ് തന്റെ വളർച്ചയ്ക്ക് പിന്നിലെന്ന് സരിത പറയുന്നു.

മിസിസ് യുണൈറ്റഡ് നേഷൻസ് വേൾഡ് പട്ടത്തിലെത്താനുള്ള കടമ്പകൾ

ഒമ്പതുദിവസങ്ങൾ നീണ്ട കഠിനമായ മത്സരങ്ങൾ. ഫാഷൻ, സ്‌പോർട്‌സ്, അഭിമുഖം എന്നിങ്ങനെ നിരവധി ഭാഗങ്ങളായിരുന്നു മത്സരത്തിലുണ്ടായിരുന്നത്.

കഴിവിനൊപ്പം സാമൂഹികപ്രവർത്തനവും സാംസ്‌കാരിക പ്രവർത്തനങ്ങളും ഒഴിച്ചുകൂടാനാവില്ല. ഒമ്പതുദിവസങ്ങൾ നീണ്ട കഠിനമായ മത്സരങ്ങൾ. ഫാഷൻ, സ്‌പോർട്‌സ്, അഭിമുഖം എന്നിങ്ങനെ നിരവധി ഭാഗങ്ങളായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. ശിശുമന്ദിരങ്ങളിൽ സന്നദ്ധസേവനപ്രവർത്തനങ്ങൾ നടത്തി. 59 മത്സരാർഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ചാണ് സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയത്. സരിതയ്‌ക്കൊപ്പം മിസിസ് അമേരിക്കയും മിസിസ് നൈജീരിയയുമായിരുന്നു ഉണ്ടായിരുന്നത്. ജലന്ധറിലെ ശിശുമന്ദിരത്തിൽ 300 കുട്ടികൾക്ക് ഭക്ഷണം പാകംചെയ്തുകൊടുത്ത അനുഭവം സരിത പങ്കുവെച്ചു. വീട്ടമ്മമാരാണെങ്കിലും മിസിസ് അമേരിക്കയ്ക്കും മിസിസ് നൈജീരിയയ്ക്കുമെല്ലാം പാചകത്തെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്ന് സരിത പറഞ്ഞു. ഒടുവിൽ ഗ്രിൽഡ് സാൻഡ്‌വിച്ചിൽ ഇവർ ഉറപ്പിച്ചു. എല്ലാ പച്ചക്കറികളും വെണ്ണയും സോസും ചേർത്ത് ഗ്രിൽ ചെയ്‌തെടുത്ത സാൻഡ്‌വിച്ച് ഇവർ കുട്ടികൾക്കായി വിളമ്പി. കുറേസമയം കുട്ടികൾക്കൊപ്പം ചെലവഴിച്ചാണ് ഇവർ മടങ്ങിയത്. നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ ഓസ്‌ട്രേലിയയുടെ പതാകയടങ്ങുന്ന വസ്ത്രമാണ് സരിത ധരിച്ചത്. നടി മുഗ്ധ ഗോഡ്‌സെ ആയിരുന്നു വിധികർത്താവായെത്തിയത്.

ഫാഷനോട് താത്പര്യമുണ്ടെങ്കിലും അതിലുപരിയായി വനിതാ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്

35 വയസ്സ് കഴിഞ്ഞ് മക്കളായാൽ പിന്നെ ഭാവിയില്ലെന്ന് വിശ്വസിക്കുന്ന വനിതാസമൂഹം നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്.ഞാനും അങ്ങനെയായിരുന്നു. ദൈവാനുഗ്രഹത്താൽ എല്ലാം മാറിമറിഞ്ഞുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആദ്യശ്രമത്തിൽതന്നെ മിസിസ് ടാലന്റഡ് ഇന്ത്യ പുരസ്‌കാരജേതാവായി. അതുകഴിഞ്ഞ് ഓസ്‌ട്രേലിയയിൽ നടന്ന മിസിസ് ന്യൂ സൗത്ത് വെയ്ൽസ് മത്സരത്തിൽ മിസിസ് സൗത്ത് ഏഷ്യ ഇന്ത്യ ജേതാവായി. ഈ നേട്ടങ്ങൾക്ക് ശേഷമാണ് മിസിസ് യുണൈറ്റഡ് നാഷൻസ് വേൾഡ് എന്ന നേട്ടം. എട്ടുകൊല്ലമായി സിഡ്‌നിയിലാണ്‌ താമസം. ഭർത്താവ് രാം മേനോന്റെ അമോഘ് ഫിനാൻഷ്യൽ സർവീസസ് കമ്പനിയിൽ അഡ്മിൻ മാനേജരാണ് സരിതയിപ്പോൾ. തനിഷ്‌ക മേനോനും റയാൻഷ് മേനോനുമാണ് മക്കൾ. മുംബൈയിലാണ് സരിത ജനിച്ചതും വളർന്നതുമെല്ലാം. അച്ഛൻ കൃഷ്ണൻകുട്ടി നായർക്ക് മുംബൈ ലാക്‌മെയിലായിരുന്നു ജോലി. ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷമാണ് അവർ ചേലക്കരയിൽ തിരിച്ചെത്തുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s