ദിനംപ്രതി വർധിച്ചുവരുന്ന പെട്രോൾ ,ഡീസൽ വിലവർദ്ധനവിനെതിരെ DYFI പന്നിത്തടം മേഖല കമ്മിറ്റി പ്രതീകാത്മക സൈക്കിൾ റാലി സംഘടിപ്പിച്ചു

ദിനംപ്രതി വർധിച്ചുവരുന്ന പെട്രോൾ ,ഡീസൽ വിലവർദ്ധനവിനെതിരെ DYFI പന്നിത്തടം മേഖല കമ്മിറ്റി പ്രതീകാത്മക സൈക്കിൾ റാലി സംഘടിപ്പിച്ചു. പന്നിത്തടം സെൻട്രലിൽ നിന്ന് സി.പി.ഐ.എം ലോക്കൽ കമ്മിറ്റി മെമ്പർ ഫ്രാൻസിസ് കൊള്ളന്നൂർ ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലി വെള്ളറക്കാട് പള്ളി സെൻട്രൽ സമാപിച്ചു.സമാപന സമ്മേളനം ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ ജോയിൻ സെക്രട്ടറി പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു.DYFI പന്നിത്തടം മേഖല പ്രസിഡന്റ് അനുഷ്.സി.മോഹൻ അധ്യക്ഷനായി. DYFI പന്നിത്തടം മേഖല സെക്രട്ടറി സുബിൻ.എ.എസ് സ്വാഗതവും മേഖല ട്രഷർ ഗിൽസൺ.കെ.വി…

പെട്രോൾ – ഡീസൽ വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ ജനദ്രോഹത്തിനെതിരെ DYFI പന്നിത്തടം മേഖല കമ്മറ്റി പ്രതിഷേധാത്മകമായി സൈക്കിൾ റാലി സംഘടിപ്പിച്ചു

പെട്രോൾ – ഡീസൽ വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ ജനദ്രോഹത്തിനെതിരെ DYFI പന്നിത്തടം മേഖല കമ്മറ്റി പ്രതിഷേധാത്മകമായി പന്നിത്തടം മുതൽ വെള്ളറക്കാട് വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. സൈക്കിൾ റാലി സി.പി.ഐ(എം) പന്നിത്തടം ലോക്കൽ കമ്മറ്റി അംഗം സ: ഫ്രാൻസിസ് കൊള്ളന്നൂർ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന പൊതുയോഗം DYFI മുൻ ജില്ലാ വൈസ് പ്രസിഡണ്ടും സി.പി.ഐ(എം) വടക്കാഞ്ചേരി ഏരിയാ കമ്മറ്റി അംഗവുമായ സ: പി. എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. DYFI പന്നിത്തടം മേഖല…

കടങ്ങോട് പഞ്ചായത്ത് യൂത്ത് കയറിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു

ഒ ഐ സി സി യൂത്ത് വിങ് ജുബൈൽ ദമ്മാം റീജനൽ സൗദി അറേബ്യ കാരുണ്യ സ്പർശം പദ്ധതിപ്രകാരം ആയിരുന്നു വിതരണം നടന്നത് കടങ്ങോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലിബിൻ കെ മോഹനൻ ടെലിവിഷൻ വിദ്യാർത്ഥിക്ക് കൈമാറി ടെലിവിഷൻ തന്ന ഒഐസിസി യൂത്ത് വിങ് പ്രസിഡൻന്റ്‌ ഉസ്മാൻ കുന്നംകുളം സെക്രട്ടറി അൻഷാദ് പന്തളം. ഷെമീം റിന്യൂ മാത്യു. റീജിയണൽ സെക്രട്ടറി റഷീദ് ഇയ്യാൽ എന്നിവർക്ക് വേണ്ടി ആശംസ അറിയിക്കുകയും ചെയ്തുചടങ്ങിൽ യൂത്ത് കെയർ ജനറൽസെക്രട്ടറി എംപി…

മങ്ങാട് മുട്ടിൽ കോളനിയിൽ ഓൺലൈൻ പഠനസഹായമൊരുക്കി ശ്രീകൃഷ്ണ കോളേജ് 2006 -09 ബി എ ഫങ്ക്ഷണൽ ഇംഗ്ലീഷ് ബാച്ച്

ഓൺലൈൻ പഠനത്തിന് അസൗകര്യം അനുഭവിക്കുന്ന മങ്ങാട് മുട്ടിൽ കോളനിയിൽ താമസിക്കുന്ന കുടുംബത്തിന് ടെലിവിഷൻ നൽകി . ശ്രീകൃഷ്ണ കോളേജ് 2006 -09 ബി എ ഫങ്ക്ഷണൽ ഇംഗ്ലീഷ് ബാച്ച് വിദ്യാര്ഥികളായിരുന്നവരുടെ കൂട്ടായ്മയാണ് ടെലിവിഷൻ നൽകിയത് .

ഇരിങ്ങാപുറം ഇം.എസ്സ് നഗറിൽ ഓൺലൈൻ പഠനസഹായമൊരുക്കി ശ്രീകൃഷ്ണ കോളേജ് 2006 -09 ബി എ ഫങ്ക്ഷണൽ ഇംഗ്ലീഷ് ബാച്ച്

ഓൺലൈൻ പഠനത്തിന് അസൗകര്യം അനുഭവിക്കുന്ന ഇരിങ്ങാപുറം ഇം.എസ്സ് നഗറിൽ താമസിക്കുന്ന കുടുംബത്തിന് ടെലിവിഷൻ നൽകി . ശ്രീകൃഷ്ണ കോളേജ് 2006 -09 ബി എ ഫങ്ക്ഷണൽ ഇംഗ്ലീഷ് ബാച്ച് വിദ്യാര്ഥികളായിരുന്നവരുടെ കൂട്ടായ്മയാണ് ടെലിവിഷൻ നൽകിയത് .

മരത്തംകോട് എ കെ ജി നഗറിൽ ഓൺലൈൻ പഠനസഹായമൊരുക്കി ശ്രീകൃഷ്ണ കോളേജ് 2006 -09 ബ എ ഇംഗ്ലീഷ് ബാച്ചും , കടങ്ങോട് യൂത്ത് കോൺഗ്രസ്സും

ഓൺലൈൻ പഠനത്തിന് അസൗകര്യം അനുഭവിക്കുന്ന മരത്തംകോട് എ കെ ജി നഗറിൽ താമസിക്കുന്ന കുടുംബത്തിന് ടെലിവിഷൻ നൽകി . ശ്രീകൃഷ്ണ കോളേജ് 2006 -09 ബി എ ഫങ്ക്ഷണൽ ഇംഗ്ലീഷ് ബാച്ച് വിദ്യാര്ഥികളായിരുന്നവരുടെ കൂട്ടായ്മയും കടങ്ങോട് യൂത്ത് കോൺഗ്രസ്സും ചേർന്നാണ് ടെലിവിഷൻ നൽകിയത് . ബാച്ച് പ്രെതിനിധിയായി ശ്രീജിത്ത് കുഴിപ്പറമ്പിലും , വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് റഫീഖ് ഐനിക്കുന്നത്തും , യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സിജോ എം പി , വിഷ്ണു ചിറമനേങ്ങാട്…

കൊറോണ മൂലം ദുസ്സഹമായ കാലത്തും നരേന്ദ്ര മോഡി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ കടങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‌ വണ്ടി തള്ളി പ്രതിഷേധിച്ചു

ആഗോള ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ തുടർച്ചയായ 19 ദിവസങ്ങളായി കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിക്കുന്നു. കൊറോണ മൂലം ദുസ്സഹമായ കാലത്തും നരേന്ദ്ര മോഡി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ കടങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‌ വണ്ടി തള്ളി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിബിൻ കെ മോഹന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഡിസിസി സെക്രട്ടറി വികെ രഘുസ്വാമി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പികെ സുലൈമാൻ ,VVC സംസ്ഥാന…

അത്താണിയിൽ ചെരുപ്പ് കട കത്തി നശിച്ചു.

തൃശ്ശൂർ : അത്താണിയിൽ ചെരുപ്പ് കടയിലെ അഗ്നിബാധ പരിഭ്രാന്തി പരത്തി. പട്ടണമധ്യത്തിലെ തനിമ ഫൂട്ട് വെയർ ഷോപ്പിലാണ് ഇന്ന് രാവിലെ 8 മണിയോടെ തീ പടർന്നത്. തൊട്ടടുത്ത പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം പുക ഉയരുന്നത് കണ്ടത്. ഇയാൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു. കടയിലെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ച നിലയിലാണ്. അഗ്നിയുടെ ചൂടിൽ ഗ്ലാസ് വാതിലും മറ്റും പൊട്ടിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. 5…

വേലൂർ സർവീസ് സഹകരണ ബാങ്ക് Tv നൽകി

വേലൂർ : കോവിഡ് 19 മഹാമാരിയെ തുടർന്ന് സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൻ സർക്കാർ online classകൾ ആരംഭിച്ചപ്പോൾ നിരവധി കുട്ടികൾക്ക് ആധുനിക വിനിമയ സംവിധാനം ഇല്ലാത്തതിനാൽ പഠനത്തിന് ബുദ്ധിമുട്ടുന്ന ഈ സമയത്ത് വേലൂരിലെ ഒരു പാവപ്പെട്ട കുട്ടിക്ക് പo നസഹായമായി വേലൂർ സർവീസ് സഹകരണ ബാങ്ക് TV നൽകുകയുണ്ടായി. ബാങ്ക് വൈസ് പ്രസിഡൻ്റ് ശ്രീ ജോയ് കയ്യാല വിള അദ്ധ്യക്ഷനായ ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് ശ്രീ സുരേഷ് മമ്പറമ്പിൽ TV വിദ്ധ്യാർത്ഥിക്ക് നൽകി.ബാങ്ക് സെക്രട്ടറി ശ്രീജോസഫ്…

വേലൂരിൽ വൃദ്ധയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടത്തി.

തൃശ്ശൂർ : വേലൂർ പുലിയന്നൂരിൽ വൃദ്ധയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി . പുലിയന്നൂർ വിളക്കത്തല മാധവൻ നായർ ഭാര്യ കമലാക്ഷിയമ്മ (84) യാണ് മരണമടഞ്ഞത് . രാവിലെ 6.00 മണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്.കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.